തണ്ണീര്‍പന്തല്‍ അബൂദബി പ്രവര്‍ത്തനോദ്ഘാടനം നാളെ
text_fieldsഅബൂദബി: മാറഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ തണ്ണീര്‍പന്തലിന്‍െറ അബൂദബി ഘടകത്തിന്‍െറ പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകുന്നേരം ആറിന് ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ‘ഉറവ് 2016’ എന്ന പരിപാടിയിലൂടെയാണ് അബൂദബി ഘടകം ഉദ്ഘാടനം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യാതിഥിയായി എത്തുന്ന വി.കെ. ശ്രീരാമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ ഷരീഫിന്‍െറ നേതൃത്വത്തില്‍ സുമി അരവിന്ദ്, ഹംദ നൗഷാദ്, റിഷാം തുടങ്ങിയവര്‍ അണിനിരക്കുന്ന സംഗീത സന്ധ്യയും കാലിക്കറ്റ് നിസാമും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും തനൂറ നൃത്തവും അരങ്ങേറും. എല്‍.എല്‍.എച്ച് ആശുപത്രിയിയായി സഹകരിച്ച് ആരോഗ്യ ക്യാമ്പും നടത്തുന്നുണ്ട്. റഫീസ് മാറഞ്ചേരി രചിച്ച ‘പരാജിതന്‍’ നോവല്‍, തണ്ണീര്‍പന്തല്‍ സുവനീര്‍ എന്നിവയുടെ പ്രകാശനവും നടക്കും. മാറഞ്ചേരിയില്‍ വിവിധ ജീവകാരുണ്യ - സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അബൂദബിയില്‍ മാത്രം 500ലധികം മാറഞ്ചേരിക്കാരുണ്ട്. പ്രവാസികളുടെ വീടുകളില്‍ ജൈവ പച്ചക്കറി കൃഷി, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, ചികിത്സാ സഹായം, നാട്ടിലും പ്രവാസ ലോകത്തും ബോധവത്കരണം തുടങ്ങി വിവിധ പരിപാടികള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തുന്നതിന് ലക്ഷ്യമിടുന്നുണ്ട്.
മാറഞ്ചേരി പഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹിക മേഖലകളിലെല്ലാം സജീവ പ്രവര്‍ത്തനമായിരിക്കും തണ്ണീര്‍പന്തല്‍ അബൂദബി നടത്തുകയെന്നും ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂര്‍ ഷരീഫ്, തണ്ണീര്‍പന്തല്‍ അബൂദബി പ്രസിഡന്‍റ് ലത്തീഫ് കൊട്ടിലുങ്ങല്‍, ജനറല്‍ സെക്രട്ടറി സജീര്‍, മറ്റ് ഭാരവാഹികളായ നൗഷാദ്, കബീര്‍, അബ്ദുല്‍ റഈസ്, ഷക്കീര്‍, ജാഫര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.