ദുബൈ കെ.എം.സി.സി ആരോഗ്യ ഇന്‍ഷൂറന്‍സില്‍ മെയ് എട്ടു വരെ ചേരാം
text_fieldsദുബൈ: ദുബൈ കെ.എം.സി.സി ഇത്തവണ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ മെയ് എട്ടുവരെ അവസരമുണ്ടെന്നും ദുബൈ ആരോഗ്യമന്ത്രാലയം ജൂണ്‍ മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വിസ പുതുക്കാനും മറ്റ് ചികിത്സാ സൗകര്യങ്ങള്‍ക്കും പദ്ധതി പ്രയോജനകരമായിരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തകാഫുല്‍ ഇമാറാത്ത്, ആഫിയ ഗ്രൂപ്പ് സഹകരണത്തോടെയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിത്തീരും വിധം,ചുരുങ്ങിയചെലവില്‍ മികച്ച ചികിത്സ എന്ന ആശയവുമായി ദുബൈ കെ.എം.സി.സി. കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിവരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സിന്‍്റെ തുടര്‍ച്ചയാണിതെന്ന് പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ പറഞ്ഞു. നാട്ടിലെ ചികിത്സക്കും കവറേജുണ്ടാകും.
ഒന്നരലക്ഷം ദിര്‍ഹം വരെ ചികിത്സക്ക് ലഭിക്കും. 890 ദിര്‍ഹമാണ് വാര്‍ഷിക പ്രീമിയം.മുന്‍കാല രോഗങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ആശുപത്രികള്‍, ക്ളിനിക്കുകള്‍, ഡയഗ്നോസ്റ്റിക്് സെന്‍ററുകള്‍, ഫാര്‍മസികള്‍ തുടങ്ങി 650ല്‍ പരം മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ചികിത്സയും മറ്റ് സേവനങ്ങളും ലഭിക്കും.ഡോക്ടറുടെ പരിശോധനാ ഫീസിന്‍െറ 20 ശതമാനവും (പരമാവധി 25 ദിര്‍ഹം) മരുന്നുവിലയുടെ 10 ശതമാനവും ഉപഭോക്താവ് നല്‍കണം.
നാട്ടിലെ ആശുപത്രികളില്‍ അഡ്മിറ്റ് ചികിത്സ തേടുന്നവര്‍ക്ക് 80 ശതമാനം ചികിത്സാചെലവ് തിരിച്ച് ലഭിക്കുന്നതാണ്. അടിയന്തിര ഘട്ടങ്ങളിലൊഴികെ മുന്‍കൂട്ടിയുള്ള അനുവാദം ആവശ്യമാണ്. 60 വയസ്സിനു താഴെ പ്രായമുള്ള അബൂദബി വിസക്കാരല്ലാത്ത ആര്‍ക്കും വിസ പേജ് അടക്കമുള്ള പാസ്പോര്‍ട്ട് കോപ്പി, എമിറേറ്റ്സ് ഐ.ഡി. കോപ്പി, ഒരു ഫോട്ടോ, വാര്‍ഷിക പ്രീമിയം തുക എന്നിവയുമായി ദുബൈ കെ.എം.സി.സി.യുടെ അല്‍ ബറാഹ ഓഫീസിലത്തെി അംഗത്വമെടുക്കാം.
ദുബൈ കെ.എം.സി.സി ‘മൈ ഹെല്‍ത്ത്’ നടപ്പാക്കുന്ന ഈ പദ്ധതിയുടെ കാലയളവ് 2016 മെയ് മുതല്‍ 2017 മെയ്വരെയാണ്.
ദുബൈ ഹെല്‍ത്ത്അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശപ്രകാരം ഓരോ ജീവനക്കാരനും ഇന്‍ഷൂറന്‍സ് പരിരക്ഷ തൊഴിലുടമ ഉറപ്പുവരുത്തേണ്ടതുണ്ട്. ഹെല്‍ത്ത് അതോറിറ്റി നിര്‍ദ്ദേശിച്ച ഇന്‍ഷൂറന്‍സ് കവറേജ് ലഭ്യമാക്കാത്ത തൊഴിലുടമ ഓരോമാസവും 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. കുടുംബ വിസയില്‍ ബന്ധുക്കളെ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും ഇത് ബാധകമാണെന്നതിനാല്‍ മുഴുവന്‍ പ്രവാസികളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04 2727773, 050 6002355 എന്നീ നമ്പറുകളില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.