സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കുറച്ചു
text_fieldsഅബൂദബി: സര്‍ക്കാര്‍ സ്കൂളുകളുടെ അധ്യയന സമയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം ഒരു മണിക്കൂര്‍ കുറവ് വരുത്തി. മേയ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എല്ലാ വിഭാഗങ്ങളിലേക്കുമുള്ള ബോയ്സ് സ്കൂളുകളുടെ പ്രവര്‍ത്തന സമയം ആദ്യ സ്റ്റേജില്‍ രാവിലെ 7.15 മുതല്‍ ഉച്ചക്ക് 12.50 വരെയായിരിക്കും. നിലവില്‍ ഇത് 1.45 വരെയായിരുന്നു. സെക്കന്‍റ്, സെക്കന്‍ററി സ്റ്റേജുകളിലേക്ക് ഉച്ചക്ക് 1.35 വരെയായിരിക്കും അധ്യയന സമയം. നിലവില്‍ ഇത് ഉച്ചക്ക് 2.35 വരെയാണ്. ഗേള്‍സ് സ്കൂളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1.35 വരെയായിരിക്കും അധ്യയന സമയം. നിലവില്‍ ഉച്ചക്ക് 2.30 വരെയാണ് അധ്യയന സമയം ഉണ്ടായിരുന്നത്. സെക്കന്‍റ്, സെക്കന്‍ററി സ്റ്റേജുകളില്‍ ഉച്ചക്ക് 2.20 വരെയാണ് അധ്യയന സമയം ഉണ്ടാകുക. ഗേള്‍സിനും ബോയ്സിനും സെക്കന്‍റ്, സെക്കന്‍ററി സ്റ്റേജുകളില്‍ വ്യാഴം ഒഴികെ ദിവസങ്ങളില്‍ എട്ട് ക്ളാസുകളാണ് ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.