‘പൊലീസ് ഐ’ വഴി ലഭിച്ചത് 500ഓളം രഹസ്യ വിവരങ്ങള്‍
text_fieldsദുബൈ: സംശയകരമായ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ അറിയിക്കാനുള്ള ദുബൈ പൊലീസിന്‍െറ ആപ്ളിക്കേഷനായ ‘പൊലീസ് ഐ’ വഴി ലഭിച്ചത് 500ഓളം വിവരങ്ങള്‍. സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തെിയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് ഏറ്റവും കൂടുതല്‍. 10 ലക്ഷത്തോളം പേര് ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ഈയിടെ ആപ്പ് നവീകരിച്ച് പുറത്തിറക്കിയിരുന്നു. ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ളാറ്റ്ഫോമുകളില്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കും. അറബി, ഇംഗ്ളീഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ചൈനീസ് ഭാഷകളില്‍ ലഭ്യമാണ്. അനധികൃതമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊടുക്കുക, മദ്യവും മയക്കുമരുന്നും വില്പന, നാടകുത്ത്, അനധികൃത കൂട്ടംചേരല്‍, പൊതുമുതല്‍ നശീകരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലൂടെ പൊലീസിന് കൈമാറാം. വിവരം നല്‍കുന്നവരെ ചോദ്യം ചെയ്യുകയോ അവരെക്കുറിച്ച വിവരങ്ങള്‍ പരസ്യമാക്കുകയോ ചെയ്യില്ളെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.