ഡ്രൈവറില്ലാ വാഹനത്തില്‍ ആദ്യ യാത്രികനായി ശൈഖ് ഹംദാന്‍
text_fieldsദുബൈ: ആര്‍.ടി.എയുടെ ഡ്രൈവറില്ലാ വാഹനത്തിന്‍െറ പരീക്ഷണയോട്ടത്തില്‍ ആദ്യ യാത്രികനായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തിങ്കളാഴ്ച തുടങ്ങിയ മിന ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്‍െറ ഭാഗമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന്‍െറ പരീക്ഷണയോട്ടം നടന്നത്. ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക ചുവടുകൂടിയായി പരീക്ഷണയോട്ടം മാറി. ഓംനിക്സ് ഇന്‍റര്‍നാഷണല്‍, ഈസി മൈല്‍ എന്നീ കമ്പനികള്‍ സംയുക്തമായി നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഈസി 10 എന്നാണ് പേരിട്ടിരിക്കുന്നത്. സര്‍വകലാശാല കാമ്പസുകള്‍, വിമാനത്താവളങ്ങള്‍, വ്യവസായ മേഖലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെറുദൂരത്തേക്കുള്ള ഷട്ടില്‍ സര്‍വീസിനായാണ് വാഹനം ഉപയോഗിക്കുക. നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ ഇരുവശത്തേക്കും ഒരുപോലെ സഞ്ചരിക്കാന്‍ വാഹനത്തിന് കഴിയും. ബാറ്ററി ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ എയര്‍കണ്ടീഷന്‍ സൗകര്യത്തോടെ വാഹനം നാലുമണിക്കൂര്‍ പ്രവര്‍ത്തിക്കും. എ.സി ഇല്ളെങ്കില്‍ 10 മണിക്കൂര്‍ ഓടും. ആറുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ആറുപേര്‍ക്ക് നില്‍ക്കുകയുമാകാം. സാധാരണഗതിയില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. പരമാവധി വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍. ഭിന്നശേഷിക്കാര്‍ക്ക് വാഹനത്തില്‍ കയറാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. നാല് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമാണ് വാഹനത്തിനുള്ളത്. 15 കെ.വി ബാറ്ററിയിലാണ് പ്രവര്‍ത്തനം. റൂട്ട് കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്ത് കൊടുക്കണം. ഇത് മനസ്സിലാക്കിയെടുക്കാന്‍ 90 മിനുട്ട് സമയം വേണം. പിന്നെ മനുഷ്യസഹായമില്ലാതെ തന്നെ വാഹനം ഓടും. ഓട്ടത്തിനിടയില്‍ തടസ്സങ്ങള്‍ നേരിട്ടാലോ എതിരെ മറ്റ് വസ്തുക്കള്‍ വന്നാലോ വാഹനം വഴിമാറി സഞ്ചരിക്കും. 40 മീറ്റര്‍ അകലെ നിന്നുതന്നെ തടസ്സങ്ങള്‍ തിരിച്ചറിയാം. ലേസര്‍ സെന്‍സറുകളും ജി.പി.എസ് സെന്‍സറുകളുമാണ് ഇതിന് സഹായിക്കുന്നത്. നാലുമൂലകളിലും സെന്‍സറുകളും കാമറകളുമുണ്ട്. മികച്ച സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തെ 25 നഗരങ്ങളില്‍ വാഹനത്തിന്‍െറ പരീക്ഷണയോട്ടം നടക്കുന്നുണ്ട്. മിഡിലീസ്റ്റിലെ ഏക നഗരം ദുബൈയാണെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ഹാശിം ബഹ്റൂസിയാന്‍ പറഞ്ഞു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഷട്ടില്‍ സര്‍വീസിനായി വാഹനം ഉപയോഗിക്കുന്നുണ്ട്. ബുധനാഴ്ച വരെ നീളുന്ന മിന ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസില്‍ 29 രാജ്യങ്ങളില്‍ നിന്ന് 600ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. 39 രാജ്യങ്ങളില്‍ നിന്നുള്ള 102ഓളം വിദഗ്ധര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗതാഗത മേഖലയിലെ ഏറ്റവും പുതിയ ചലനങ്ങള്‍ വിശദമാക്കുന്ന പ്രഭാഷണങ്ങളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.