ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനൊരുങ്ങി ദുബൈ സിവില്‍ ഡിഫന്‍സിന്‍െറ സൂപ്പര്‍കാര്‍
text_fieldsദുബൈ: ലോകത്തെ ഏറ്റവും വേഗമേറിയ രക്ഷാവാഹനമെന്ന പദവി സ്വന്തമാക്കാനൊരുങ്ങുകയാണ് ദുബൈ സിവില്‍ ഡിഫന്‍സിന്‍െറ സൂപ്പര്‍കാറായ കോര്‍വറ്റ് സ്റ്റിങ്റേ. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത കാര്‍ ഗിന്നസ് ബുക് ഓഫ് റെക്കോഡ്സില്‍ ഉള്‍പ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ ഈ വാഹനത്തിന് ശേഷിയുണ്ട്. തീകെടുത്താനും പ്രാഥമിക ശുശ്രൂഷക്കുമുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചാണ് കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിരീക്ഷണത്തിനായുള്ള അത്യാധുനിക ഉപകരണങ്ങളും ഇതോടൊപ്പമുണ്ട്. ഇത്തരം പ്രത്യേകതകളോടെ മറ്റൊരു കാര്‍ ലോകത്ത് വേറെയില്ളെന്ന അറിയിപ്പ് ഗിന്നസ് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് സ്റ്റേഷന്‍ കാര്യ മേധാവി ലഫ്. കേണല്‍ ഹുസൈന്‍ അല്‍ റഹൂമി പറഞ്ഞു.
ഇത്തരം രണ്ട് കാറുകളാണ് സിവില്‍ ഡിഫന്‍സിന് ഇപ്പോഴുള്ളത്. ഈ വര്‍ഷം രണ്ടെണ്ണം കൂടി സ്വന്തമാക്കും. കാറിന് മാത്രം അഞ്ച് ലക്ഷം ദിര്‍ഹം വിലയുണ്ട്. ഉപകരണങ്ങള്‍ക്ക് വേറെയും.
ഹൈവേകളിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് കാറുകള്‍ ഉപയോഗിക്കുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ദുബൈ- അല്‍ഐന്‍ റോഡ് എന്നിവിടങ്ങളിലും ഉടന്‍ കാറുകളുടെ സാന്നിധ്യമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
