പാര്‍ക്കിങ് കാര്‍ഡുകള്‍ക്ക് വന്‍ നിരക്ക് വര്‍ധന
text_fieldsദുബൈ: ദുബൈയിലെ പാര്‍ക്കിങ് സോണുകളില്‍ സീസണല്‍ പാര്‍ക്കിങ് കാര്‍ഡുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചു. 60 മുതല്‍ 80 ശതമാനം വരെ വര്‍ധനയുണ്ട്. എ, സി സോണുകളില്‍ മൂന്നുമാസത്തേക്ക് 1400 ദിര്‍ഹവും ആറുമാസത്തേക്ക് 2500 ദിര്‍ഹവും ഒരുവര്‍ഷത്തേക്ക് 4500 ദിര്‍ഹവുമാണ് പുതിയ നിരക്ക്. നേരത്തെ യഥാക്രമം 700, 1300, 2500 ദിര്‍ഹമായിരുന്നു.
ബി, ഡി സോണുകളില്‍ മൂന്നുമാസത്തേക്ക് 450 എന്നത് 700 ദിര്‍ഹമായി. ആറുമാസത്തേക്ക് 800ല്‍ നിന്ന് 1300 ആയും ഒരുവര്‍ഷത്തേക്ക് 1500ല്‍ നിന്ന് 2400 ആയും വര്‍ധിച്ചു. മേയ് ആദ്യ വാരം പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സി, ഡി പാര്‍ക്കിങ് സോണുകള്‍ പുതുതായി നിലവില്‍ വന്നതാണ്.
എ സോണിലെ കാര്‍ഡുകള്‍ ബി, സി, ഡി സോണുകളിലും ഉപയോഗപ്പെടുത്താം. ബി സോണിലെ കാര്‍ഡുകള്‍ ഡി സോണുകളിലും ഉപയോഗിക്കാം.
ആറുമാസം, ഒരുവര്‍ഷം കാലാവധിയുള്ള കാര്‍ഡുകള്‍ മേയ് 28 മുതല്‍ ലഭ്യമാകുമെന്ന് ആര്‍.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.