Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികളുടെ...

കുട്ടികളുടെ വായനോത്സവത്തിന് താളുകള്‍ തുറന്നു

text_fields
bookmark_border
കുട്ടികളുടെ വായനോത്സവത്തിന് താളുകള്‍ തുറന്നു
cancel

ഷാര്‍ജ: എട്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിന്‍െറ സുവര്‍ണ താളുകള്‍ അല്‍ താവൂനിലെ എകസ്പോ സെന്‍ററില്‍ തുറന്നു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയാണ് ഉത്സവത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി, എക്സ്പോ സെന്‍റര്‍ സി.ഇ .ഒ സെയിഫ് മുഹമദ് ആല്‍ മിദ്ഫ, ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് ആല്‍ ആമീരി എന്നിവരും മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 
മേളയില്‍ കുട്ടികള്‍ക്കായി ഒരുക്കിയ അറിവുകള്‍ക്കും തിരിച്ചറിവുകള്‍ക്കും വിനോദത്തിനും വിശ്രമത്തിനും വ്യായാമത്തിനുമുള്ള വിവിധ വിഭാഗങ്ങളില്‍ ഉപഭരണാധികാരി സന്ദര്‍ശനം നടത്തി. കുട്ടികളുമായി കുശലം പറയുകയും അവരുടെ കഴിവുകള്‍ കണ്ട് വിലയിരുത്തുകയും ചെയ്തു. 
സ്വാഗത ഗാനം ആലപിച്ചാണ് കുട്ടികള്‍ കിരീടാവകാശിയെ സ്വികരിച്ചത്. ഷാര്‍ജ കള്‍ചര്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ വിഭാഗത്തില്‍ സന്ദര്‍ശനത്തിനത്തെിയ ഉപഭരണാധികാരിയെ ചെയര്‍മാന്‍ അബ്ദുല്ല മുഹമദ് ആല്‍ ഉവൈസ് സ്വികരിച്ചു. തുടര്‍ന്ന് വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ അദ്ദേഹമത്തെി കുശലാന്വേഷണം നടത്തി. 
അഞ്ചാമത് കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി വരച്ച ചിത്രങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.  56 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രകാരന്‍മാരുടെ 1083 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇവിടെ നടക്കുന്നത്. ഓരോ വിഭാഗത്തിലെയും ചിത്രങ്ങളെ വേര്‍ തിരിച്ചാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. 
തുടര്‍ന്ന്  ബിയോണ്ട് പ്ളാനറ്റ് എര്‍ത്ത് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനം അദ്ദേഹം സന്ദര്‍ശിച്ചു. ഇത്തവണത്തെ മേളയിലെ പുതുമയാണിത്. 
11 ദിവസം നീണ്ട് നില്‍ക്കുന്ന വായനോത്സവം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെയും അദ്ദേഹത്തിന്‍െറ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത്  മുഹമദ് ആല്‍ ഖാസിമിയുടെയും രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്നത്. 26,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള എക്സ്പോ സെന്‍ററിലെ ആറ് ഹാളുകളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നായി 130 പ്രസാധകരാണ് എത്തിയിരിക്കുന്നത്. 
പുസ്തക പ്രകാശനം, വില്‍പ്പന, പ്രദര്‍ശനം, ശില്‍പ്പശാല, എഴുത്തുകാരുമായി സംവാദം, കവിയരങ്ങ് തുടങ്ങി 1518 പരിപാടികളാണ് 11 ദിവസം നീളുന്ന മേളയില്‍ നടക്കന്‍ പോകുന്നത്. ഇതില്‍ 1245 പരിപാടികള്‍ കുട്ടികളുടെതാണ്. 74 സാംസ്കാരിക ഇനങ്ങളും, 61 പാചക സംബന്ധമായ പരിപാടികളും 27 ശില്‍പ്പശാലകളും നടക്കും. ഐക്യ അറബ് നാടുകളില്‍ നിന്ന് 55 പ്രസാധകരാണ് മേളയിലത്തെിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കറന്‍റ് ബുക്സ് ഉള്‍പ്പെടെ ഏഴ് പ്രസാധകരത്തെിയിട്ടുണ്ട്. കുട്ടികളുടെ വിജ്ഞാനം വര്‍ധിപ്പിക്കാനും അവരുടെ നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തുവാനുമായി വ്യത്യസ്ത പ്രദര്‍ശനങ്ങളാണ് നടക്കുന്നത്. 
ശാസ്ത്രം, കല, ഭക്ഷണം, കായികം, കരകൗശലം, തിയ്യറ്റര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തെയും  വേര്‍തിരിച്ചാണ് പ്രദര്‍ശനം നടത്തുന്നത്. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയും വെള്ളിയാഴ്ച്ച വൈകീട്ട് നാലു മുതല്‍ 10 വരെയുമാണ് വായനോത്സവം നടക്കുക. പ്രവേശം  സൗജന്യമാണ്.

വരൂ ‘ഭൂമിക്കുമപ്പുറം’ കാണാം

നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂരിയോസിറ്റിയുടെ മാതൃക
 

ഷാര്‍ജ:  ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ ‘ഭൂമിക്കുമപ്പുറം’ എന്ന പ്രദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുമ്പില്‍ അറിവിന്‍െറ പുതിയലോകം തുറക്കുന്നു. ശാസ്ത്രത്തിന്‍െറ ഇതുവരെയുള്ള കുതിച്ചുചാട്ടവും ഇനി വരാനിരിക്കുന്ന 100 വര്‍ഷത്തെ ശാസ്ത്ര കൗതുക കാഴ്ച്ചകളുമാണ് ഇതില്‍ ഇടം പിടിച്ചിരിക്കുന്നത്. മനുഷ്യന്‍ ചന്ദ്രോപരിതലത്തില്‍ കാല് കുത്തിയത് മുതലുള്ള ആപൂര്‍വ ശാസ്ത്ര നേട്ടങ്ങളുടെയും കണ്ടത്തെലുകളുടെയും പുതുമ നിറഞ്ഞ പ്രദര്‍ശനം വീക്ഷിക്കാന്‍ ഉദ്ഘാടന ദിവസം തന്നെ നിരവധി പേരാണ് എത്തിയത്. 
 നാസയുടെ ചൊവ്വാ പര്യവേക്ഷണപേടകമായ ക്യൂരിയോസിറ്റിയുടെ മാതൃക ഏറെപേരെ ആകര്‍ഷിക്കുന്നു്. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ശാസ്ത്രസംഭവമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 2011 നവംബര്‍ 26നു ഫ്ളോറിഡയിലെ കേപ് കനവറില്‍നിന്നാണ് ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകള്‍ അതീവനിര്‍ണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഏഴു സംഭ്രമനിമിഷങ്ങള്‍ (സെവന്‍ മിനിറ്റ്സ് ഓഫ് ടെറര്‍) എന്നാണതിനെ നാസ വിശേഷിപ്പിച്ചത്. ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. 2012 ഓഗസ്റ്റ് ആറിന്  57 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് എട്ടരമാസം കൊണ്ടാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗേല്‍ ക്രേറ്റര്‍ എന്ന ഗര്‍ത്തത്തില്‍ എത്തിയത്. 20, 000 കിലോമീറ്റര്‍ വേഗത്തില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പതിച്ചുകൊണ്ടിരുന്ന പേടകത്തിന്‍െറ വേഗം ആകാശ ക്രെയിനുകളുടെയും  സാധാരണയായി ഉപയോഗിക്കുന്ന പാരച്യൂട്ടുകളുടെയും സഹായത്താല്‍ വേഗത കുറച്ചുകൊണ്ടു വന്നു. ഈ പ്രവൃത്തി മൂലം സെക്കന്‍ഡില്‍ 60 സെന്‍റീമീറ്റര്‍ എന്ന സുരക്ഷിതമായ വേഗത്തില്‍ ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് പ്രദര്‍ശനം. 
രണ്ടുവര്‍ഷം പ്രവര്‍ത്തിക്കാനുതകുന്ന രീതിയില്‍ ഏകദേശം 13,750 കോടി രൂപ (250 കോടി ഡോളര്‍) ചെലവഴിച്ചാണ് പേടകം നിര്‍മ്മിച്ചത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്ളൂട്ടോണിയം ബാറ്ററിക്ക് ഏറ്റവും കുറഞ്ഞത് 14 വര്‍ഷം ഊര്‍ജ്ജം വിതരണം ചെയ്യാനുള്ള കഴിവുണ്ട്. ചൊവ്വയിലെ വിവിധ പാറക്കൂട്ടങ്ങളുടെ മാതൃകകളും കാലാവസ്ഥയെ കുറിച്ചുളള വിശദീകരണങ്ങളുമുണ്ട്. ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തുവായ ലൂണ രണ്ടിന്‍െറ രൂപവും ഇവിടെയുണ്ട്. 
1959ല്‍ ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച് തകര്‍ന്ന കഥയും പ്രദര്‍ശനം വിശദികരിക്കുന്നു. മനുഷ്യനെ വഹിച്ചുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ എട്ട് എന്ന യാനം നിര്‍വഹിച്ചെങ്കിലും ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത് 1969ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണെന്നും അത് എങ്ങിനെയായിരുന്നുവെന്നും ഇവിടെ എത്തിയാല്‍ അനുഭവിച്ചറിയാം. ഭൂമിയും മറ്റ് ഗ്രഹങ്ങളും തമ്മിലുള്ള ബന്ധവും ഇവിടെങ്ങളില്‍ കാല് കുത്താന്‍ ശാസ്ത്രം നടത്തി കൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:8th students book fest
Next Story