വിമാന ദുരന്തത്തില്‍ മരിച്ചവരുടെ സ്മരണക്ക് ഫൈ്ളദുബൈ വെബ്സൈറ്റ് തുറന്നു
text_fieldsദുബൈ: റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ വിമാന ദുരന്തം നടന്ന് ഒരുമാസം തികയുന്ന വേളയില്‍ മരിച്ചവരുടെ സ്മരണക്കായി ഫൈ്ളദുബൈ വെബ്സൈറ്റ് തുറന്നു. www.withgreatsadness.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ആളുകള്‍ക്ക് അനുശോചനം രേഖപ്പെടുത്താം. ചിത്രങ്ങള്‍ പങ്കുവെക്കാനും സൗകര്യമുണ്ട്. മാര്‍ച്ച് 19നാണ് രണ്ട് മലയാളികള്‍ അടക്കം 62 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ആശ്വാസമത്തെിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഫൈ്ളദുബൈ സി.ഇ.ഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. ഇതിനായി പ്രത്യേക ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഡി.എന്‍.എ പരിശോധനക്ക് ശേഷം മൃതദേഹങ്ങള്‍ തിരിച്ചറിയാനും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും ശ്രമങ്ങള്‍ നടക്കുന്നു. അപകടത്തിന്‍െറ കാരണം കണ്ടത്തൊനുള്ള നടപടികള്‍ക്ക് കമ്പനിയുടെ പൂര്‍ണ സഹകരണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.