രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായി: നവീകരിച്ച റാശിദ് ഹോസ്പിറ്റല്‍ തുറന്നു
text_fieldsദുബൈ: ദുബൈ റാശിദ് ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തുറന്നു. ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രസിഡന്‍റുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായി ഇത് മാറി.
രണ്ട് നിലകളിലായി 159 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കിയത്. അത്യാധുനിക സംവിധാനങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രിയിലെ മൊത്തം കിടക്കകളുടെ എണ്ണം 786 ആയി. ഒമ്പത് ഓപറേഷന്‍ തിയറ്ററുകള്‍ ആശുപത്രിയിലുണ്ട്. ആറെണ്ണം പ്രധാന ശസ്ത്രക്രിയകള്‍ക്കും മൂന്നെണ്ണം ചെറുശസ്ത്രക്രിയകള്‍ക്കും. 69 ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും പുതുതായി നിയമിച്ചിട്ടുണ്ട്.
തീവ്ര പരിചരണ വിഭാഗം, ഇന്‍േറണല്‍ മെഡിസിന്‍, ന്യൂറോ സര്‍ജറി, ജനറല്‍ സര്‍ജറി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം നിലയില്‍ 66 കിടക്കകളാണ് പുതുതായി സംവിധാനിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കകളില്‍ 50 ശതമാനം വര്‍ധനയുണ്ട്.
ജനറല്‍ സര്‍ജറിക്കും മറ്റ് വിദഗ്ധ ശസ്ത്രക്രിയകള്‍ക്കുമായുള്ള മൂന്നാം നിലയില്‍ പുതുതായി 93 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും മികച്ച സൗകര്യങ്ങളാണ് ആശുപത്രിയില്‍ സംവിധാനിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ബെഡുകളാണ് മറ്റൊരു പ്രത്യേകത. കിടക്കുന്ന രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മുന്നിലത്തെും. രോഗികളുടെ അവസ്ഥക്കനുസരിച്ച് പരിചരണം ലഭിക്കും. ആശുപത്രിയിലെ അടിയന്തര പരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ച മുതല്‍ എല്ലാത്തരം ഇന്‍ഷുറന്‍സ് കാര്‍ഡുകളും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഡയറക്റ്റ് ബില്ലിങ് സംവിധാനവും ഏര്‍പ്പെടുത്തി. ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്ളവര്‍ ഇനി ചികിത്സക്ക് ശേഷം പണം നല്‍കേണ്ടതില്ല. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ആശുപത്രി നേരിട്ട് ഈടാക്കും. ഉപഭോക്താവ് ബില്ലടച്ച ശേഷം ഇന്‍ഷുറന്‍സ് കമ്പനികള്‍ തിരിച്ചുകൊടുക്കുന്ന രീതിയായിരുന്നു ഇതുവരെ.
സെപ്റ്റംബറോടെ ലത്തീഫ, ദുബൈ ഹോസ്പിറ്റലുകളിലും ഡയറക്റ്റ് ബില്ലിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.