Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പിച്ച  മലയാളിക്ക് ആദരം

text_fields
bookmark_border
കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പിച്ച  മലയാളിക്ക് ആദരം
cancel

ദുബൈ: കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം ഉടമക്ക് തിരിച്ചേല്‍പിച്ച മലയാളി പ്രവാസിക്ക് ദുബൈയില്‍ ആദരം. ദുബൈ ട്രാന്‍സ്ഗാര്‍ഡ് കമ്പനിയില്‍ ക്ളീനിങ് തൊഴിലാളിയായ നിഷാം കുന്നത്ത് വളപ്പിലിനെയാണ് അധികൃതര്‍ ആദരിച്ചത്. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ജോലിക്കിടെ പ്രാര്‍ഥനാ മുറിയില്‍ നിന്നാണ് നിഷാമിന് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന കറന്‍സി ലഭിച്ചത്. നിഷാമിന്‍െറ സത്യസന്ധതക്ക് കമ്പനി ബോണസ് പ്രഖ്യാപിച്ചു. നാട്ടില്‍ പോയി വരാന്‍ സൗജന്യ ടിക്കറ്റും ഏഴ് ദിവസത്തെ അധിക അവധിയും നല്‍കി. കമ്പനിയുടെ ഈ വര്‍ഷത്തെ സ്റ്റാര്‍ പദവിയും നിഷാമിന് സമ്മാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story