ഷാര്‍ജ കുട്ടികളുടെ വായനോത്സവം: ഒരുക്കം തുടങ്ങി
text_fieldsഷാര്‍ജ: എട്ടാമത് കുട്ടികളുടെ വായനോത്സവത്തിന് ഷാര്‍ജ എക്സ്പോ സെന്‍ററില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്‍െറ വിളംബരം അറിയിച്ച് കൊണ്ട് കൊടി-തോരണങ്ങളും കമാനങ്ങളും ഉയര്‍ന്ന് കഴിഞ്ഞു.
വായനോത്സവം നടക്കുന്ന അല്‍ താവൂനിലെ എക്സ്പോസെന്‍ററിനകത്ത് സ്റ്റാളുകളുടെയും വേദികളുടെയും നിര്‍മാണങ്ങള്‍ അന്തിമഘട്ടത്തിലാണ്. 20ന് തുടങ്ങുന്ന മേളയുടെ ഉദ്ഘാടനം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്‍വഹിക്കും.
11 ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ 15 രാജ്യങ്ങളില്‍ നിന്നായി 130 പ്രസാധകര്‍ പങ്കെടുക്കും. കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വായനോത്സവം മുന്നോട്ട് വെക്കുന്നത്. വായനയോടൊപ്പം വിനോദങ്ങളും കോര്‍ത്തിയിണക്കിയുള്ള മേള പോയവര്‍ഷങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇത്തവണ വായനക്ക് ഹരം പകരാന്‍ 1500 പരിപാടികളാണ് അവതരിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് പ്രഗത്ഭര്‍ കുട്ടികളുമായി സംവദിക്കും. ശില്‍പ്പശാല, പാചകം, സ്പേസ് എക്സിവിഷന്‍ എന്നിവയും നടക്കും.
56 രാജ്യങ്ങളില്‍ നിന്നുള്ള 1083 ഫ്രൊഫഷണല്‍ ഇല്ലസ്ട്രേറ്റര്‍മാര്‍ മേളയിലത്തെും. ഐക്യ അറബ് നാടുകളില്‍ നിന്നുള്ള 55 പ്രസാധകരാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെയും അദ്ദേഹത്തിന്‍െറ പത്നി ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെയും രക്ഷാകര്‍തൃത്വത്തിലാണ് മേള നടക്കുന്നത്. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് (എസ്.ബി.എ) ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.