പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ബില്ലടക്കാം
text_fieldsദുബൈ: ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ബില്ലടക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇനോക്, എപ്കോ കമ്പനികളുടെ 150ഓളം പെട്രോള്‍ സ്റ്റേഷനുകളിലും സൂം ഒൗട്ലറ്റുകളിലുമാണ് പണമടക്കാന്‍ സാധിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ വാള്‍ സ്ട്രീറ്റ് എക്സ്ചേഞ്ചും ഇനോകും ഒപ്പുവെച്ചു. ആദ്യഘട്ടത്തില്‍ വാള്‍ സ്ട്രീറ്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും പെട്രോള്‍ സ്റ്റേഷനുകളിലും സൂം ഒൗട്ലറ്റുകളിലും പണമടക്കാന്‍ സാധിക്കുക. അടുത്തഘട്ടത്തില്‍ എമിറേറ്റ്സ് ഐ.ഡിയുള്ള ഏത് ക്രെഡിറ്റ് കാര്‍ഡ് ഉടമക്കും സേവനം ലഭ്യമാകും. 59 ലക്ഷത്തോളം ബാങ്ക് കാര്‍ഡുകള്‍ യു.എ.ഇയില്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 10 ലക്ഷത്തോളം ക്രെഡിറ്റ് കാര്‍ഡുകളാണ്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. 2014ല്‍ 109.6 ബില്യണ്‍ ദിര്‍ഹമിന്‍െറ ഇടപാടുകളാണ് ക്രെഡിറ്റ് കാര്‍ഡ് വഴി നടന്നത്.
ബില്ലടക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗുണകരമാകുമെന്ന് ഇനോക് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.