നല്ല ഗാനങ്ങളുമായി ‘നല്ലവന്‍’ മെഹ്ഫില്‍
text_fieldsദുബൈ: പ്രവാസ സദസ്സുകളില്‍ കലാകാരന്മാരെ പരിചയപ്പെടുത്താനും അവരുമായി ആഹ്ളാദ നിമിഷങ്ങള്‍ പങ്കുവെക്കാനും അതോടൊപ്പം അവരെ സഹായിക്കാനും തയ്യാറായി ദുബൈ സര്‍ഗധാര നടത്തിവരുന്ന ‘പ്രതിഭകള്‍ക്കൊരു കാറ്റാടിത്തണല്‍’ പരിപാടിയില്‍ പ്രശസ്ത ഗായകന്‍ നല്ലവന്‍ മുഹമ്മദിന്‍െറ മെഹ്ഫില്‍ സദസ്സ് അരങ്ങേറി. അത് നന്മ നിറഞ്ഞ പാട്ടുകാരനോടൊപ്പം അലിഞ്ഞു ചേര്‍ന്ന രാവായി മാറി.
കണ്ണില്‍ കണ്ണീരിന്‍െറ നനവുമായി ശുഷ്കിച്ച വിരലുകള്‍ കൊണ്ട് ഹാര്‍മോണിയം തഴുകി നല്ലവന്‍ മുഹമ്മദ് എന്ന പട്ടിണിപ്പാട്ടുകാരന്‍ ജനകൂട്ടത്തെ പാതിരാത്രിയിലും ആവേശത്തില്‍ ആറാടിച്ചു.
ആലികുട്ടി കുരിക്കള്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തെ ഇബ്രാഹിം മുറിചാണ്ടിയും മുസ്തഫ തിരുരും ചേര്‍ന്ന് ഉപഹാരം നല്കി ആദരിച്ചു.
യുസുഫ് കാരേക്കാട്, ഷുക്കൂര്‍ ഉടുമ്പുംതല, അബ്ദുല്‍ കാദര്‍ അരിപാമ്പ്ര, നെല്ലറ ഷംസുദ്ദീന്‍, അസീസ് മേലടി, യുസഫ് പാനൂര്‍, അബ്ദുല്ലകുട്ടി ചേറ്റുവ, അഹ്മദ് സാലി പുതുപറമ്പ്, ശരീഫ് മലബാര്‍ തുടങ്ങിയ ഗായകരും ഗാനരചയിതാക്കളും പാടാന്‍ കൂടെ ചേര്‍ന്നതോടെ സദസ്സ് ആനന്ദത്തിലായി. നെല്ലറ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുബൈര്‍ വെള്ളിയോട് സ്വാഗതവും, റിയാസ് മാണൂര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.