ഗ്ളോബല്‍ വില്ളേജ് സന്ദര്‍ശിച്ചത് 53 ലക്ഷം പേര്‍; 220 കോടിയുടെ കച്ചവടം
text_fieldsദുബൈ: ശനിയാഴ്ച സമാപിച്ച ദുബൈ ഗ്ളോബല്‍ വില്ളേജിന്‍െറ 20ാമത് പതിപ്പ് സന്ദര്‍ശിക്കാനത്തെിയത് 53 ലക്ഷം പേര്‍. 159 ദിവസം നീണ്ട ആഘോഷവേളയില്‍ 220 കോടി ദിര്‍ഹമിന്‍െറ വ്യാപാരം നടന്നതായി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച നടന്ന ലബനീസ് ഗായിക നാന്‍സി അജ്റാമിന്‍െറ സംഗീത പരിപാടി വീക്ഷിക്കാന്‍ 90,000ഓളം പേരാണ് ഗ്ളോബല്‍ വില്ളേജിലത്തെിയത്.
20ാമത് പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗ്ളോബല്‍ വില്ളേജ് സി.ഇ.ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഈസ പറഞ്ഞു. സാംസ്കാരിക പരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. റീട്ടെയില്‍ ഷോപ്പിങ് അനുഭവം ലോകോത്തരമായിരുന്നു. സന്ദര്‍ശകരുടെ സന്തോഷ സൂചികയില്‍ 10ല്‍ ഒമ്പത് മാര്‍ക്ക് ഗ്ളോബല്‍ വില്ളേജിന് ലഭിച്ചു.
75ഓളം രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാളുകള്‍ ഇത്തവണ ഒരുക്കിയിരുന്നു. 500ലധികം കലാകാരന്മാര്‍ 13,000ഓളം കലാപ്രദര്‍ശനങ്ങള്‍ നടത്തി.
10,000ലധികം ജീവനക്കാരുടെ സേവനമാണ് ഗ്ളോബല്‍ വില്ളേജിനെ കുറ്റമറ്റ രീതിയില്‍ നടത്താന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.