ദുബൈയില്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍; 13 എണ്ണം പരിഷ്കരിച്ചു
text_fieldsദുബൈ: ദുബൈയില്‍ ഏപ്രില്‍ 15 മുതല്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍ ആര്‍.ടി.എ പ്രഖ്യാപിച്ചു. 13 റൂട്ടുകളില്‍ പരിഷ്കാരങ്ങള്‍ വരുത്തും.
പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ റൂട്ടുകളില്‍ ബസോടിക്കാന്‍ തീരുമാനിച്ചതെന്ന് പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ആദില്‍ മുഹമ്മദ് ശാകിരി പറഞ്ഞു.
എഫ്-രണ്ട്, എഫ്- 16, എഫ്- 17, എഫ്- 42, ഇ- 301സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്. അല്‍ ഫഹീദി മെട്രോ സ്റ്റേഷനില്‍ നിന്ന് തുടങ്ങുന്ന എഫ്- രണ്ട് സര്‍വീസ് കറാമ, മന്‍ഖൂല്‍ വഴി ബുര്‍ജുമാനിലത്തെും. എഫ്- 16 സര്‍വീസ് നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ഖൂസിലെ പുതിയ താമസ മേഖലയിലേക്കാണ്.
നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ഖൈല്‍ ഗേറ്റ് താമസ മേഖലയിലേക്കാണ് എഫ്- 17 സര്‍വീസ്. എഫ്- 42 സര്‍വീസ് ഇബ്നുബതൂത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് ഡിസ്കവറി ഗാര്‍ഡന്‍സിലേക്കാണ്.
സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ താവൂന്‍ ബസ് സ്റ്റേഷനിലേക്കാണ് ഇ- 301 ഇന്‍റര്‍സിറ്റി സര്‍വീസ്. ഈ സര്‍വീസ് ഷാര്‍ജ എക്സ്പോ സെന്‍ററിലേക്കുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകും. എഫ്- 54 സര്‍വീസ് യു.എ.ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിലേക്കും എഫ്- അഞ്ച് അറേബ്യന്‍ സെന്‍ററിലേക്കും എഫ്- മൂന്ന് മിര്‍ദിഫ് ഈസ്റ്റിലേക്കും എഫ്- 26 അല്‍ഖൂസ് ബസ് സ്റ്റേഷനിലേക്കും എഫ്- 46 ഡ്യൂണ്‍സ് വില്ളേജിലേക്കും 99 ജബല്‍ അലി സൗത്തിലേക്കും എഫ്- 47 എക്സ്പോ 2020 ഓഫിസിലേക്കും എഫ്- 33 അല്‍ ബര്‍ഷ മാള്‍ ബസ് സ്റ്റേഷനിലേക്കും നീട്ടി. എഫ്- എട്ട്, എഫ്- 25 സര്‍വീസുകളുടെ ഇടവേള കുറച്ച് എണ്ണം കൂട്ടി. 27, സി- നാല്, എഫ്- 43 സര്‍വീസുകളുടെ ഇടവേള കൂട്ടി എണ്ണം കുറച്ചു.
യാത്രക്കാരുടെ അഭിപ്രായത്തിന് പുറമെ സാധ്യതാ പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് പുതിയ സര്‍വീസുകള്‍ ആര്‍.ടി.എ തുടങ്ങുന്നതെന്ന് ആദില്‍ മുഹമ്മദ് ശാകിരി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.