ട്രാന്‍സിറ്റ് വിസയെടുക്കുന്നവര്‍ രാജ്യത്തത്തൊനുള്ള കാല പരിധി കുറച്ചു
text_fieldsദുബൈ: 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസയെടുക്കുന്നവര്‍ക്ക് രാജ്യത്തത്തൊനുള്ള കാലപരിധി കുറച്ചതായി ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു.
60 ദിവസത്തില്‍ നിന്ന് 14 ദിവസമായാണ് കുറച്ചിരിക്കുന്നത്. ജി.സി.സി റെസിഡന്‍സ് വിസയുടെ കാലപരിധി 60ല്‍ നിന്ന് 30 ആയി കുറച്ചിട്ടുണ്ട്.
യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്കാണ് നാലുദിവസത്തെ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത്. പുറപ്പെട്ട സ്ഥലവും പോകുന്ന സ്ഥലവും വ്യത്യസ്തമാണെങ്കില്‍ മാത്രമേ ട്രാന്‍സിറ്റ് വിസക്ക് അര്‍ഹതയുള്ളൂ.
രണ്ട് യാത്രക്കുമിടയിലുള്ള സമയം എട്ട് മണിക്കൂറില്‍ കുറയാനും പാടില്ല. ഹോട്ടല്‍ ബുക്കിങ് രേഖയും സമര്‍പ്പിക്കണം. രാജ്യത്തത്തെുന്ന ദിവസം അര്‍ധരാത്രി വരെ ആദ്യദിനമായി കണക്കാക്കും. മൂന്ന് ദിവസത്തിന് ശേഷം രാജ്യം വിടണം. വിസ സേവനങ്ങള്‍ പൂര്‍ണമായും അംഗീകൃത ടൈപ്പിങ് സെന്‍ററുകളിലൂടെയാക്കുന്ന യു.എ.ഇ വിഷന്‍ പദ്ധതി ദുബൈ താമസ-കുടിയേറ്റ വകുപ്പ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.