മേളയുടെ താരമായി മീനാക്ഷി
text_fieldsദുബൈ: ഷാര്‍ജ ടെലിവിഷന്‍െറ ‘മുന്‍ഷിദ്’ അറബ് സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാം സമ്മാനം നേടി വിസ്മയമായ മീനാക്ഷി വെള്ളിയാഴ്ച എജുകഫേ വേദിയില്‍ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി. എ.പി.എം മുഹമ്മദ് ഹനീഷിന്‍െറ പ്രഭാഷണത്തിനിടെ, വിജയം നേടാനുള്ള കഠിനവും വ്യത്യസ്തവുമായ ശ്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഡോ. സംഗീത് ഇബ്രാഹിമാണ് ഈ സദസ്സില്‍ അത്തരമൊരു താരമുണ്ടെന്ന് വെളിപ്പെടുത്തിയത്. ഗള്‍ഫ് മാധ്യമത്തിന്‍െറ പ്രത്യേക ആദരം ഏറ്റുവാങ്ങാനത്തെിയതായിരുന്നു മീനാക്ഷിയും മാതാപിതാക്കളൂം സഹോദരിയും. തുടര്‍ന്ന് വേദിയിലത്തെിയ മീനാക്ഷി സ്വദേശികളെപ്പോലൂം അദ്ഭുതപ്പെടുത്തുന്ന ഉച്ചാരണശുദ്ധിയില്‍ അറബ് ഗാനമാലപിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് ഏറ്റുവാങ്ങിയത്. മീനാക്ഷിയുടെ സംഗീത താല്പര്യം കണ്ടത്തെിയതും വളര്‍ത്തിയതും അമ്മ രേഖയാണെന്ന് പിതാവ് ജയകുമാര്‍ പറഞ്ഞു. ഷാര്‍ജ ജെംസ് മില്ളേനിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മീനാക്ഷി.
