ജീവിത വിജയങ്ങളുടെ ഉള്ളറകള്‍ തുറന്ന് ഡോ. സംഗീത് ഇബ്രാഹിമും കുടുംബവും
text_fieldsദുബൈ: കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും പരാജിതരെന്ന് മുദ്രകുത്തപ്പെടുന്ന കുട്ടികള്‍ക്ക് ഉന്നതികള്‍ താണ്ടാനുമുള്ള പൊടിക്കൈകള്‍ സദസ്സിനു മുന്നില്‍ ലളിതമായി അവതരിപ്പിച്ചാണ് ഇന്നലെ എജുകഫെ വേദിയില്‍ ഡോ. സംഗീത് ഇബ്രാഹിമും കുടുംബവും കൈയ്യടി വാങ്ങിയത് .
ഏതു സാഹചരങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും മിടുക്കരായി ഉന്നത വിജയങ്ങള്‍ എങ്ങിനെ നേടിയെടുക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയാണ് ഡോ.സംഗീത് ഇബ്രാഹിമും ഭാര്യ ഡോ. ഭാര്യ ഡോ. സുനൈന ഇഖ്ബാലും മക്കളായ അമാന്‍ ഇഖ്ബാല്‍ ഇബ്രാഹീമും ജഹാന്‍ ഇബ്രാഹീമും സദസ്സുമായി പങ്കുവെച്ചത്.

വിദ്യാഭ്യാസരംഗത്തെ സേവനങ്ങളെയും നേട്ടങ്ങളെയും മുന്‍നിര്‍ത്തിയുള്ള ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് പുരസ്കാരസമിതിയുടെ ഈവര്‍ഷത്തെ വിശിഷ്ടകുടുംബം എന്ന ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഈ കുടുംബം മൂത്തമകനും ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ബോയ്സ് ഹൈസ്കൂള്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയുമായ അമാനും ഷാര്‍ജ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ഗേള്‍സ് സ്കൂളില്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ ജഹാന്‍ ഇബ്രാഹിമുമാണ് പ്രചോദനാത്മക ശില്പശാലക്ക് തുടക്കംക്കുറിച്ച് സദസ്സിനെ ആദ്യം അഭിമുഖീകരിച്ചത്. ഏതൊരു വിജയത്തിനു പുറകിലും വലിയൊരു പരിശ്രമമുണ്ടെന്നാണ് രക്ഷിതാക്കളുടെ പല വിജയങ്ങളില്‍ നിന്നും തങ്ങള്‍ പഠിച്ച പാഠമെന്ന് സമര്‍ഥിച്ചു ഇവര്‍.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരമ്പരാഗത മാനോഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുക വഴി ഏതൊരു വിദ്യാര്‍ഥിയെയും നിഷ്പ്രയാസം ഉന്നതികളില്‍ എത്തിക്കാന്‍ കഴിയുമെന്ന് സംഗീതും സുനൈനയും ഉദാഹരണ സഹിതം വിശദീകരിച്ചു. "സക്സസ് പില്‍സ്" എന്ന തലകെട്ടില്‍ പാരാജിതരെന്ന് ധരിക്കുന്നവരുടെ വിജയത്തിനാധാരമാവുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. കുട്ടികള്‍ പഠനത്തിലും മറ്റു കഴിവുകളിലും പിന്തള്ളപ്പെടുമ്പോള്‍ ജനിതക പാരമ്പര്യങ്ങളായാണ് പലപ്പോഴും കാരണങ്ങളായി ചൂണ്ടി കാണിക്കാറ്. എന്നാല്‍ ഈ ധാരണ തീര്‍ത്തും തെറ്റാണ്. ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ ജനിതകമായി കുട്ടികളില്‍ കാണാമെങ്കിലും കഴിവുകള്‍ ജനിതകമല്ളെന്ന് തെളിയിക്കപ്പെട്ടതാണ്. താഴെക്കിടയിലുള്ള ഒരാളുടെ മകനും ആ വഴിക്കേ പോകൂവെന്ന ധാരണ ആദ്യം മാറ്റണം. മൂന്നു വയസ്സുവരെയുള്ള ചില ജീവിത സാഹചര്യങ്ങളാണ് മുതിര്‍ന്ന കുട്ടികളായാലും പഠനത്തിലും മറ്റും പിന്നിലാക്കുന്നതെന്നാണ് രണ്ടാമതായി രക്ഷിതാക്കള്‍ കണ്ടത്തെുന്ന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
