Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-ടൂറിസ്റ്റ് വിസ:...

ഇ-ടൂറിസ്റ്റ് വിസ: യു.എ.ഇ സ്വദേശികള്‍ക്ക്  16 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാം

text_fields
bookmark_border

അബൂദബി: ഇന്ത്യ നടപ്പാക്കിയ ഇ ടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്തി യു.എ.ഇ സ്വദേശികള്‍ക്ക് 16 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാം.  
ഇന്ത്യയുടെ ഇ ടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്തുന്ന യു.എ.ഇ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി തുടങ്ങിയിട്ടുണ്ട്. വിനോദ സഞ്ചാരത്തിനായി ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണമായും ഇ ടൂറിസ്റ്റ് വിസ പ്രയോജനപ്പെടുത്താമെന്ന് യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈനിലൂടെ ഇ വിസക്കായി അപേക്ഷ നല്‍കണം. ഇ മെയില്‍ വഴി വിസ ലഭിക്കും. 
ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇ മെയില്‍ പകര്‍പ്പ് കൈവശം കരുതിയാല്‍ മതിയാകും. അഹമ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഗയ, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, ലക്നൗ, മുംബൈ, തിരുച്ചിറപ്പള്ളി, വരാണസി എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് ഇ വിസ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്. 
അതേസമയം, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ഈ സൗകര്യം ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. 
ഏതാനും മാസങ്ങള്‍ മുമ്പ് തന്നെ യു.എ.ഇ സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് ഇ ടൂറിസ്റ്റ് വിസ അനുവദിച്ചുതുടങ്ങിയതായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-tourist visa
Next Story