ഫുജൈറയില്‍ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടത്തെി
text_fieldsഫുജൈറ: ഫുജൈറയിലെ ഖിദ്ഫ പ്രദേശത്ത് നടന്ന പര്യവേക്ഷണത്തില്‍ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടത്തെി. ബി.സി 1600- 2000 കാലയളവിലേതാണ് അവശിഷ്ടങ്ങളെന്ന് കരുതുന്നു. ഫുജൈറ ടൂറിസം- പൗരാണിക കാര്യ മന്ത്രാലയത്തിന്‍െറ നേതൃത്വത്തിലാണ് പര്യവേക്ഷണം നടക്കുന്നത്.
ജര്‍മന്‍ വിദഗ്ധരുടെ സഹായത്തോടെ ഫെബ്രുവരിയിലാണ് പര്യവേക്ഷണത്തിന് തുടക്കമായത്. പുരാതന കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി വസ്തുക്കള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിര്‍മാണത്തിലിരുന്ന പള്ളിയുടെ അവശിഷ്ടങ്ങളും ഇതില്‍ പെടും. നിരവധി കുഴിമാടങ്ങളുള്ള ശ്മശാനവും ശ്രദ്ധയില്‍ പെട്ടു. വലിയ നന്നങ്ങാടികളില്‍ അടച്ച നിലയില്‍ മനുഷ്യശരീരത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധന നടന്നുവരികയാണ്. ഇതോടൊപ്പം മികച്ച കാമറകള്‍ ഉപയോഗിച്ച് പ്രദേശത്തിന്‍െറ ചിത്രീകരണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.