കുറ്റാന്വേഷണം: ദുബൈ പൊലീസിന് അത്യാധുനിക സാങ്കേതികവിദ്യ
text_fieldsദുബൈ: കുറ്റാന്വേഷണത്തിനായി ദുബൈ പൊലീസ് ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യ. ഫോറന്‍സിക് എന്‍ജിനിയറിങ്, ന്യൂക്ളിയാര്‍ ഫിസിക്സ് തുടങ്ങിയ വിഭാഗങ്ങള്‍ കഴിഞ്ഞദിവസം തുറന്ന ദുബൈ പൊലീസിന്‍െറ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ മനുഷ്യ ശരീരത്തിന്‍െറ ചലനങ്ങള്‍ വിലയിരുത്തി ശാസ്ത്രീയ നിഗമനങ്ങളിലത്തെുന്ന കൈനസിയോളജി എന്ന ശാസ്ത്രശാഖയും ഉപയോഗപ്പെടുത്തുന്നു. കുറ്റവാളികളെ ചലനങ്ങള്‍ വിലയിരുത്തി തിരിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കൈനസിയോളജി. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് വിരലടയാളം ലഭ്യമാകാത്ത അവസ്ഥയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. കുറ്റവാളി നടന്നുനീങ്ങിയതിന്‍െറ അടയാളങ്ങള്‍ അപഗ്രഥിച്ച് അവരെ തിരിച്ചറിയാനും പിടികൂടാനും സാധിക്കും. പ്രത്യേക ത്രിമാന കാമറകളുടെ സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലത്തിന്‍െറ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷമാണ് അപഗ്രഥനം നടത്തി നിഗമനങ്ങളിലത്തെുന്നത്. ഫോറന്‍സിക് ബയോളജി, ഫോറന്‍സിക് കെമിസ്ട്രി, ഫോറന്‍സിക് ടോക്സികോളജി തുടങ്ങിയ പരിശോധനകളിലൂടെയും കുറ്റകൃത്യം തെളിയിക്കാന്‍ ഫോറന്‍സിക് ലാബില്‍ സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.