ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മെയ് 27ന്
text_fieldsദുബൈ: ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ പ്രഥമ ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാം ഘട്ടം മെയ് 27ന് നടക്കും. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററാണ് ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷക്ക് തുടക്കം കുറിച്ചത്. കെ.എന്‍. എമ്മുമായി സഹകരിച്ചാണ് രണ്ടാംഘട്ട പരീക്ഷ.
പരീക്ഷയിലെ വിജയികള്‍ക്ക് വമ്പിച്ച കാഷ് പ്രൈസുകളുണ് കാത്തിരിക്കുന്നനത്. അനുവദിച്ച 30 മിനുറ്റിനുള്ളില്‍ കൂടുതല്‍ ശരിയുത്തരം കുറഞ്ഞ സമയം കൊണ്ട് സമര്‍പ്പിച്ച ആദ്യത്തെ 100 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. ഒന്നാം സ്ഥാനക്കാരന് ഒരു ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാരന് 75,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും നാലു മുതല്‍ 10 വരെ സ്ഥാനം നേടുന്നവര്‍ക്ക് 10000 രൂപയും അതോടൊപ്പം മുഹമ്മദ് അമാനി മൗലവി രചിച്ച വിശുദ്ധ ഖുര്‍ആനിന്‍െറ എട്ടു വാള്യങ്ങളിലുള്ള പുതിയ പതിപ്പും സമ്മാനമായി നല്‍കും. 11 മുതല്‍ 25 വരെ സ്ഥാനം നേടയര്‍ക്ക് 2500 രൂപയോ അമാനി മൗലവിയുടെ തഫ്സീറോ സമ്മാനമായി നല്‍കും. 26 മുതല്‍ 100 വരെ സ്ഥാനം നേടിയവര്‍ക്ക് 1000 രൂപയോ അല്ളെങ്കില്‍ 1300 രൂപ വിലയുള്ള ഇസ്ലാമിക പുസ്തകങ്ങളോ സമ്മാനമനായി നല്‍കും. കൂടാതെ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഖുര്‍ആനിലെ 67 മുതല്‍ 77 വരെ 11 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന 29ാമത്തെ ജുസ്ഇല്‍ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ പരിഭാഷയുടെ അടിസ്ഥാനത്തില്‍ 30 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാവുക.
മോഡല്‍ പരീക്ഷ മെയ് 20 വെള്ളിയാഴ്ചയും മെയിന്‍ പരീക്ഷ മെയ് 27 വെള്ളിയാഴ്ചയും രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കും. പങ്കെടുക്കുന്നവര്‍ www.quranexam.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എ.പി. അബ്ദുസ്സമദും ജനറല്‍ സെക്രട്ടറി സി.ടി. ബഷീറും അറിയിച്ചു. പരീക്ഷ മലയാളം, ഇംഗ്ളീഷ് ഭാഷകളില്‍ എഴുതാവുന്നതാണ്.പുതിയ വെബ്സൈറ്റിന്‍െറ സ്വിച്ച് ഓണ്‍ കെ.എന്‍.എം പ്രസിഡന്‍റ് ടി. പി. അബ്ദുല്ലക്കോയ മദനിയും സംസ്ഥാന വൈസ് പ്രസിഡണ്ട് പി. കെ അഹമ്മദും സംയുക്തമായി നിര്‍വ്വഹിച്ചു. വി.കെ.സകരിയ്യ പരീക്ഷയെക്കുറിച്ച് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.