മാലിന്യം വലിച്ചെറിയല്ളേ...മുകളില്‍ ഒരാളുണ്ട്
text_fieldsദുബൈ: ആരും കാണില്ളെന്ന് കരുതി ആളൊഴിഞ്ഞ സ്ഥലങ്ങളിലും മരുഭൂമിയിലും മാലിന്യം വലിച്ചെറിയുന്നവര്‍ ഇനി കുടുങ്ങും. എല്ലാം കാണാന്‍ മുകളില്‍ ഇനി ഒരാളുണ്ടാകും. നിയമലംഘകരെ കണ്ടത്തൊന്‍ ദുബൈ നഗരസഭ ആളില്ലാ ആകാശ പേടകങ്ങള്‍ രംഗത്തിറക്കുകയാണ്. നഗരപരിധിയില്‍ റോന്തുചുറ്റുന്ന ഡ്രോണുകള്‍ നിയമലംഘകരുടെ ചിത്രങ്ങള്‍ പകര്‍ത്തി നഗരസഭാ ഓഫിസിലേക്കയക്കും. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തും.
പരീക്ഷണമെന്ന നിലയില്‍ ഒരു ഡ്രോണ്‍ നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന വിഭാഗം രംഗത്തിറക്കി. പരീക്ഷണം വിജയകരമെന്ന് തെളിഞ്ഞതായും കൂടുതല്‍ പേടകങ്ങള്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഖിസൈസ്, അല്‍ വര്‍സാന്‍, ജബല്‍ അലി എന്നിവിടങ്ങളിലെ നഗരസഭ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്ക് പുറമെ മരുഭൂപ്രദേശങ്ങള്‍, കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനക്കായി ഡ്രോണുകള്‍ ഉപയോഗിക്കും.
30 മീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഡ്രോണുകള്‍ക്ക് ശേഷിയുണ്ട്. നിലവില്‍ ഇവിടെയെല്ലാം നഗരസഭ ഇന്‍സ്പെക്ടര്‍മാരാണ് പരിശോധന നടത്തുന്നത്. എന്നാല്‍ എല്ലായിടത്തും ഓടിയത്തൊന്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കാവുന്നില്ല. ഡ്രോണുകള്‍ രംഗത്തിറക്കുന്നതോടെ അധ്വാനവും സമയവും പണവും ഏറെ ലാഭിക്കാന്‍ കഴിയും.
ഇന്‍സ്പെക്ടര്‍മാര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ദുര്‍ഘട പ്രദേശങ്ങളില്‍ പോലും കടന്നുചെന്ന് പരിശോധന നടത്താനും ഡ്രോണുകള്‍ക്ക് കഴിയും. മരുഭൂപ്രദേശങ്ങളില്‍ തണുപ്പുകാലത്ത് ക്യാമ്പിങ് നടത്തുന്നവരും ബീച്ചുകളില്‍ ഇറച്ചി ചുടുന്നവരും അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിച്ചുകടക്കുന്നത് പതിവാണ്. ഇത്തരക്കാരെ ഇനി ഡ്രോണുകള്‍ കുടുക്കും. അനധികൃതമായി മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന ട്രക്കുകള്‍ക്കെതിരെയും നടപടി വരുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
