എയര്‍ ഇന്ത്യ എക്സ്പ്രസ് മുംബൈ, ഡല്‍ഹി സര്‍വീസ്: ടിക്കറ്റ് നിരക്ക് 229 ദിര്‍ഹം മുതല്‍
text_fieldsദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസ് യു.എ.ഇയില്‍ നിന്ന് പുതുതായി ആരംഭിക്കുന്ന മുംബൈ, ഡല്‍ഹി സര്‍വീസിന് തുടക്കകാല കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചു.ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് തുടങ്ങുന്ന വിമാനസര്‍വീസിന് 229 ദിര്‍ഹം മുതല്‍ ടിക്കറ്റ് ലഭിക്കുമെന്ന് എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ പ്രേം സാഗര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു ഈ മാസം ഏഴിന് ദുബൈ-മുംബൈ സര്‍വീസും എട്ടിന് ഷാര്‍ജ- മുംബൈ സര്‍വീസും ആരംഭിക്കും. ഏപ്രില്‍ 15ന് മുമ്പ് വാങ്ങുന്ന ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുക. ജൂണ്‍ 15 വരെയുള്ള യാത്രക്ക് ഈ നിരക്കില്‍ ടിക്കറ്റ് ബുക് ചെയ്യാം. ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നും മെയ് 15 മുതലാണ് ഡല്‍ഹി സര്‍വീസ് ആരംഭിക്കുന്നത്.
ദുബൈയില്‍ നിന്ന് മുംബൈയിലേക്കുള്ള ഐ.എക്സ്248 സര്‍വീസ് വൈകിട്ട് 5.10നും ഷാര്‍ജ-മുംബൈ ഐ.എക്സ് 252 സര്‍വീസ് പുലര്‍ച്ചെ 2.55നുമാണ് പുറപ്പെടുക. മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് ഉച്ചക്ക് 1.10നും ഷാര്‍ജയിലേക്ക് രാത്രി 11.40നുമാണ് പുറപ്പെടുക. ദുബൈയില്‍ 2.55നും ഷാര്‍ജയില്‍ പുലര്‍ച്ചെ 1.55നും എത്തും. കുടുതല്‍ വിവരങ്ങള്‍ www.airindiaexpress.in എന്ന വെബ്സൈറ്റിലൂം 06 5970303 എന്ന നമ്പറിലും ലഭിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.