Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2015 1:34 PM IST Updated On
date_range 30 Sept 2015 1:34 PM ISTബലാല്‍സംഗ കേസ്: തിരൂര്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി
text_fieldsbookmark_border
അബൂദബി: സ്കൂളിന്‍െറ അടുക്കളയില്‍ ഏഴ് വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ.ഗംഗാധരന് (56) വിധിച്ച വധശിക്ഷ യു.എ.ഇ സുപ്രീം കോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പ്രതി കുറ്റം ചെയ്തുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 വര്‍ഷം തടവ് വിധിച്ചത്. ഭാഷാപരമായ അറിവില്ലായ്മയും പരിഭ്രമവും മൂലം പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിയെ കുറ്റമുക്തനാക്കണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, നീതിന്യായ മന്ത്രാലയം എന്നിവ വഴി ശ്രമം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
2013 ഏപ്രില്‍ 14ന് രാത്രിയാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ക്ളാസിലെ അധ്യാപിക പറഞ്ഞത് അനുസരിച്ച് ഓഫിസില്‍ നിന്ന് ഫയലുകള്‍ എടുക്കാന്‍ പോയി വരും വഴി കുട്ടിയെ അടുക്കളയില്‍ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സ്കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ സ്ത്രീ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഗംഗാധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍, 32 വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ ഒരാരോപണവും മുമ്പ് ഉണ്ടായിട്ടില്ളെന്നും പൂര്‍ണ വിശ്വാസമാണെന്നും അല്‍ റബീഹ് പ്രൈവറ്റ് സ്കൂളിലെ അധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അടുക്കളക്ക് ചില്ലു ഭിത്തിയാണുള്ളതെന്നും സ്കൂള്‍ സമയങ്ങളില്‍ ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കില്ളെന്നും അവര്‍ മൊഴി നല്കി. എന്നാല്‍, കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയുടെയും ഗംഗാധരന്‍െറ കുറ്റസമ്മതത്തിന്‍െറയും അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്ന് നല്കിയ അപ്പീലില്‍ 2014 മെയ് ആറിന് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും പുനര്‍ വിചാരണക്ക് ഉത്തരവിടുകയും ചെയ്തു. വീണ്ടും അപ്പീല്‍ കോടതിയില്‍ വിചാരണ നടക്കുകയും പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരിയില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു.
പ്രതിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്നും സാഹചര്യ തെളിവുകള്‍ ഗംഗാധരന് അനുകൂലമാണെന്നും പ്രതിഭാഗം വാദിച്ചു.
കുട്ടിയെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതി നേരത്തെ കുറ്റസമ്മത മൊഴിയില്‍ ഒപ്പിട്ടതിനാല്‍ 10 വര്‍ഷം തടവ് വിധിച്ചു.
മലയാളം മാത്രം അറിയുന്നയാളാണ് പ്രതിയെന്നും 32 വര്‍ഷമായി ഒരുകേസിലും ഉള്‍പ്പെടാത്ത ആളായതിനാല്‍ പെട്ടെന്നുണ്ടായ പരിഭ്രമത്താല്‍ പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതിക്ക് വേണ്ടി സ്വദേശി അഭിഭാഷകന് ജാസിം അല്‍ സുവൈദി, മലയാളി അഭിഭാഷകന് ടി.കെ. ഹാഷിക് എന്നിവര്‍ കോടതിയില്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
