Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 4:38 PM IST Updated On
date_range 22 Sept 2015 4:38 PM ISTശൈഖ് റാശിദിന്‍െറ മരണം: അനുശോചനവുമായി കൂടുതല്‍ നേതാക്കള്‍
text_fieldsbookmark_border
ദുബൈ: ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ തിങ്കളാഴ്ചയും സഅബീല്‍ പാലസില്‍ ലോക നേതാക്കളും പ്രമുഖ വ്യക്തികളുമത്തെി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി, ബഹ്റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലി ഡ്രിയാന്‍ തുടങ്ങിയവരാണ് അനുശോചനവുമായത്തെിയ ലോകനേതാക്കള്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ട്വിറ്ററില്‍ അനുശോചന സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവരും ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലിയും സഅബീല്‍ പാലസിലത്തെി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
