യു.എ.ഇ. എക്സ്ചേഞ്ച് നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കുന്നു
text_fieldsദുബൈ: ആഗോള തലത്തില്‍ മണി ട്രാന്‍സ്ഫര്‍, വിദേശ നാണ്യ വിനിമയ, പെയ്മെന്‍റ്് സൊലൂഷന്‍ രംഗങ്ങളിലെ മുന്‍ നിര ബ്രാന്‍ഡായ യു.എ.ഇ എക്സ്ചേഞ്ച് തങ്ങളുടെ നിയമ, മാനദണ്ഡ പാലന, സുരക്ഷിത മേഖലകള്‍ ശക്തമാക്കാനായി എന്‍.ഐ.സി.ഇ.യുമായി സഹകരിക്കും. സാമ്പത്തിക കുറ്റങ്ങള്‍, അപകട സാധ്യതകള്‍ എന്നിവ തടയുന്നതിലും നിയമ, മാനദണ്ഡ പാലന, സുരക്ഷിതത്വ മേഖലകളിലും സേവനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ സേവന ദാതാവായ എന്‍.ഐ.സി.ഇ. സിസ്റ്റംസിന്‍െറ എന്‍.ഐ.സി.ഇ. ആക്ടിമൈസാണ് ഇതിനായി പ്രയോജനപ്പെടുത്തുക.
കള്ളപ്പണം വെളുപ്പിക്കലിനെതിരെയും സാമ്പത്തിക കുറ്റങ്ങള്‍ ചെറുക്കുതിനുമുള്ളള്ള മാര്‍ഗങ്ങളാവും എന്‍.ഐ.സി.ഇ. ആക്ടിമൈസ് യു.എ.ഇ. എക്സ്ചേഞ്ചിനു വേണ്ടി രൂപകല്‍പ്പന ചെയ്യുക.
ലോകത്തെങ്ങുമുള്ള തങ്ങളുടെ ശാഖകളില്‍ എ.എം.എല്‍. സാങ്ഷന്‍ സ്ക്രീനുകള്‍, ഇടപാടു നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് യു.എ.ഇ. എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
തങ്ങളുടെ സാങ്കേതികവിദ്യാ സംവിധാനങ്ങള്‍, കൈമാറ്റ സംവിധാനങ്ങള്‍, തട്ടിപ്പുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാമായി ബന്ധപ്പെടുത്തി ഇവയെ പരിഷ്ക്കരിച്ചാവും നടപ്പിലാക്കുക.
ഇതു വഴി നിരീക്ഷണ ചെലവുകള്‍ കുറക്കാനും അന്വേഷണ കാര്യക്ഷമത വര്‍ധിപ്പിക്കാനും സമഗ്രമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.