അശ്ളീല സൈറ്റ് സന്ദര്‍ശിച്ചാല്‍ അകത്താകും
text_fieldsഅബൂദബി: അശ്ളീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപാര്‍ട്മെന്‍റ് അറിയിച്ചു. കുട്ടികളുടെ അശ്ളീല ദൃശ്യങ്ങളടങ്ങുന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും ഒന്നര ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെയത്തെുമെന്ന് ജുഡീഷ്യല്‍ ഡിപാര്‍ട്മെന്‍റ് മുന്നറിയിപ്പ് നല്‍കി.
അശ്ളീല വെബ്സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവരെയും സന്ദര്‍ശിക്കുന്നവരെയും അധികൃതര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. നിരന്തരം ഇത്തരം വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഏതൊക്കെ ദിവസം ഏതുസമയത്ത് ഏത് കമ്പ്യൂട്ടറില്‍ നിന്ന് അശ്ളീല വെബ്സൈറ്റ് സന്ദര്‍ശിച്ചുവെന്ന് വ്യക്തമായി അറിയാന്‍ കഴിയും. ഐ.പി നമ്പര്‍ മറച്ചുവെക്കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാലും രക്ഷയുണ്ടാകില്ല. അശ്ളീല വെബ്സൈറ്റുകള്‍ക്ക് ദൃശ്യങ്ങളും വിഡിയോയും നല്‍കുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവും ഇല്ലാത്ത നടപടികളായിരിക്കും സ്വീകരിക്കുക.
അശ്ളീല വെബ്സൈറ്റ് സന്ദര്‍ശിച്ചതിന് അടുത്തിടെ ആറുപേരെ പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇതേ കുറ്റത്തിന് പിടികൂടിയ ഗള്‍ഫ് പൗരന് ആറുമാസം തടവും ഒന്നരലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ അശ്ളീല ദൃശ്യങ്ങള്‍ അടങ്ങുന്ന അഞ്ച് സീഡികള്‍ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.