ആളില്ലാത്ത പെട്ടി പരിഭ്രാന്തി പരത്തി
text_fieldsഅജ്മാന്: ബോംബ് ഭീഷണി അജ്മാന് പൊലിസിനെ രണ്ടു മണിക്കുര്‍ വട്ടം കറക്കി. വെള്ളിയാഴ്ച അര്‍ധ രാത്രി അജ്മാനിലെ റാഷിദിയയിലാണ് സംഭവം. രാത്രി ഒരു മണിയോടെ താമസ കെട്ടിടത്തില്‍ ആളില്ലാതെ കിടന്ന ബ്രീഫ്കേസ് ശ്രദ്ധയില്‍ പെട്ട്് സംശയം തോന്നിയ അറബ് വംശജന് ഉടന്‍ തന്നെ പൊലിസിനെ വിളിച്ച് ആരോ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
വിവരം കിട്ടിയ ഉടന്‍ പൊലിസ് വ്യൂഹം സര്‍വ സന്നാഹങ്ങളുമായി സംഭവസ്ഥലത്ത് കുതിച്ചത്തെി. ബോബ് വെച്ചിട്ടുണ്ടന്ന് പറയുന്ന കെട്ടിടത്തിന് ചുറ്റും പ്രതിരോധ വലയം തീര്‍ത്തു. ഡോഗ് സ്ക്വോഡ്, ബോംബ് സ്ക്വോഡ്, സിവില്‍ ഡിഫന്‍സ്, ആംബൂലന്‍സ് ഫസ്റ്റ് എയ്ഡ് വിങ് എന്നിവര്‍ രംഗം കൈയടക്കിയതോടെ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി. മറ്റുള്ളവരും തടിച്ചു കൂടി.
രണ്ട് മണിക്കൂറിലധികം നീണ്ട നിന്ന പരിശോധനയില്‍ ബ്രീഫ്കേസിലും കെട്ടിടത്തിലും ബോംബില്ളെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. പൊലിസിനെ വിളിച്ച് പരാതി പറഞ്ഞയാളെ ചോദ്യം ചെയ്തു. അധികം താമസിയാതെ പെട്ടി കെട്ടിടത്തിനകത്ത് കൊണ്ടുവന്നു വെച്ചയാളെയും പിടികൂടി. ബ്രീഫ്കേസ് കേടുവന്നതിനാല്‍ ഒഴിവാക്കാന്‍ വേണ്ടി വെച്ചതാണെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്കി. വ്യക്തമായ വിവരത്തിന്‍െറ അടിസ്ഥാനത്തിലല്ലാതെ പൊലീസ് വ്യൂഹത്തെയും പൊതുജനങ്ങളെയും അര്‍ധരാത്രി ആശങ്കയില്‍ നിര്‍ത്തിയതിന് വിളിച്ച് പറഞ്ഞയാളെയും പെട്ടി മാലിന്യ തൊട്ടിയില്‍ ഉപേക്ഷിക്കാതെ കെട്ടിടത്തിനകത്ത് വെച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.