ഷാര്‍ജയില്‍ ഇരുട്ടടിയായി വൈദ്യുതി, വെള്ളം ബില്ലുകള്‍
text_fieldsഷാര്‍ജ: കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലായി വൈദ്യുതി,വെള്ളം ബില്ലുകള്‍ വന്നതിനാല്‍ ഉപഭോക്താക്കള്‍ പരാതിയുമായി വിവിധ വൈദ്യുതി ഓഫിസുകളില്‍ കയറിയിറങ്ങുന്നു. പരാതികളുമായി എഴുതുന്നവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. മുഴുവനായി പണം അടക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടും മൂന്നും ഗഡുക്കളായി അടക്കാനുള്ള സൗകര്യം അധികൃതര്‍ ചെയ്തു കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിലാണ് ബില്ലുകള്‍ ജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങിയത്. പതിവിന് വിപരീതമായി എന്തുകൊണ്ട് ഈ മാസം കൂടുതല്‍ ബില്ലുകള്‍ വന്നു എന്നാണ് പരാതികാര്‍ക്ക് അറിയേണ്ടത് . വൈദ്യുതി, വെള്ളം മീറ്ററുകള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതന്നും ടെക്നീഷ്യന് മാരെ വിട്ട് മീറ്ററുകള്‍ പരിശോധിച്ച് കേടുപാടുകള്‍ തീര്‍ക്കണമെന്നും പലരും രേഖമൂലം എഴുതിക്കൊടുത്തിുതിയിട്ടുണ്ട്. അവധിയെടുത്താണ് മിക്കവരും പരാതി കൊടുക്കാന്‍ എത്തുന്നത്.
ചൂട് കാലാവസ്ഥയില്‍ എയര്‍കണ്ടീഷന്‍ ഉപയോഗം കൂടുന്നതിനാല്‍ ഈ മാസങ്ങളില്‍ ബില്ലുകള്‍ കൂടുന്നത് സാധാരണയാണ്.എന്നാല്‍ മുമ്പൊരുകാലത്തും ഇല്ലാത്ത ബില്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് പലരും പറയുന്നു. സാധാരണ എല്ലാ മാസവുമാണ് വൈദ്യുതി, വെള്ളം മീറ്ററുകളുടെ റീഡിങ് വൈദ്യുതി ജീവനക്കാര്‍ എടുക്കാറ്. ജൂണ്‍ , ജൂലൈ മാസങ്ങളില്‍ മധ്യവേനലവധിയില്‍ ധാരാളം ജീവനക്കാര്‍ അവധിയില്‍ പോയതുകൊണ്ട് പകരക്കാര്‍ 40-50 ദിവസത്തിന് ശേഷമുള്ള റീഡിങാണ് എടുത്തത്. ഇതും ഈ മാസം വൈദ്യുതി, വെള്ളം ബില്ലുകള്‍ കൂടുതലാവാന്‍ കാരണമായിട്ടുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചൂട് കാലത്ത് സാധാരണ പൈപ്പുകള്‍ പൊട്ടി ധാരാളം വെള്ളം പുറത്ത് പോയി ബില്‍ കൂടാറുണ്ട.
കഴിഞ മാസം 700 ദിര്‍ഹം അടച്ചവര്‍ക്ക് ഇത്തവണ 1700 ദിര്‍ഹവും , 450 ദിര്‍ഹം വന്നവര്‍ക്ക് 1350 ദിര്‍ഹവുമാണ് അടക്കേണ്ടിവരുന്നത്. താമസ സ്ഥലത്ത് മാത്രമല്ല കച്ചവട സ്ഥാപനങ്ങളിലും കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ഉയര്‍ന്ന ബില്ലുകള്‍ വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.