Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2015 10:49 AM GMT Updated On
date_range 8 Sep 2015 10:49 AM GMTഇന്ത്യന്‍ കോണ്‍സുല്‍ ഡോ.ടിജു ഡല്‍ഹിയിലേക്ക് മടങ്ങുന്നു
text_fieldsbookmark_border
ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക, വിദ്യാഭ്യാസ, മീഡിയ വിഭാഗം കോണ്‍സുല്‍ ഡോ. ടിജു തോമസ് യു.എ.ഇയിലെ സേവനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിക്കുന്നു. മൂന്നു വര്‍ഷവും രണ്ടു മാസവും നീണ്ട ദുബൈ സേവനത്തിന് ശേഷം ഡല്‍ഹിയില്‍വിദേശ കാര്യ മന്ത്രാലയത്തിലേക്കാണ് അദ്ദേഹം പോകുന്നത്.
പല സ്ഥലങ്ങളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും ദുബൈ പോലൊരു നഗരത്തില്‍ സേവനമനുഷ്ഠിക്കാനായത് മഹത്തായ കാര്യമായി കാണുന്നുവെന്ന് ഡോ. ടിജു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സമാരംഭം കുറിച്ച രക്തദാന സേവനത്തിനുള്ള വെബ്പോര്‍ട്ടലാണ് ടിജു ഏറ്റവുമൊടുവില്‍ തുടക്കമിട്ട സംരംഭം. 1.2 ലക്ഷം ഹിറ്റുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു.
കെ.എം.സി.സി ഒരാഴ്ചക്കകം 5,001 അംഗങ്ങളെ ചേര്‍ത്തു. സര്‍വഥാബല്ല എന്ന സിഖ് കൂട്ടായ്മ 2,000ത്തിലധികം പേരെയും ഭാരതീയം, എസ്.എന്‍.ഡി.പി, സേവനം, ഫ്രണ്ട്സ്, ഇമാന്‍ തുടങ്ങിയ കൂട്ടായ്മകള്‍ 500 വീതം അംഗങ്ങളെയും ചേര്‍ത്തു.
പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടു മാസമേത ആയിട്ടുള്ളൂവെങ്കിലും 17 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ പോര്‍ട്ടലില്‍ ചേര്‍ന്നു കഴിഞ്ഞു. സ്വയം അപ്ലോഡ് ചെയ്ത് പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
മറ്റു നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനായതിലും ചാരിതാര്‍ത്ഥ്യമുണ്ട്. തന്നോട് സഹകരിച്ചവരോടെല്ലാം ഏറെ കൃതജ്ഞതയുണ്ടെന്നും ഭാവിയില്‍ എവിടെ പ്രവര്‍ത്തിച്ചാലും ദുബൈയെയും ഇവിടത്തെ ഇന്ത്യന്‍ സമൂഹത്തെയും പ്രത്യേകം ഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
1999 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ടിജു തോമസ് മെഡിക്കല്‍ ഡോക്ടര്‍ കൂടിയാണ്.
Next Story