Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2015 4:37 PM IST Updated On
date_range 1 Sept 2015 4:37 PM ISTകുഷ്ഠരോഗിയെന്ന് പറഞ്ഞ് മലയാളി വീട്ടുജോലിക്കാരിക്ക് അഭയകേന്ദ്രത്തില്‍ അവഗണന
text_fieldsbookmark_border
ദുബൈ: വീട്ടുജോലിക്കാരിയായ മലയാളി സ്ത്രീയെ കുഷ്ഠ രോഗിയാണെന്ന് പറഞ്ഞ് ദുബൈയിലെ അഭയ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണ്ട് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നുള്ള പൊള്ളലേറ്റ പാട് കണ്ടാണ് തന്നെ കുഷ്ഠരോഗിയായി ചിത്രീകരിച്ചതെന്ന് തിരുവനന്തപുരം കഴക്കൂട്ടം കഠിനംകുളം സ്വദേശി രാജമ്മ പറയുന്നു.
ഇക്കഴിഞ്ഞ മെയ് 28 നാണ്ഈ 43 കാരി യു.എ.ഇയില്‍ എത്തിയത്. സ്കൂള്‍ ജോലി എന്ന പേരില്‍ വിസ നല്കിയ എജന്റ് പിന്നീട് വാക്ക് മാറിയതാണ് ഈ കുരുക്കിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, കൈ കാലുകളിലും കഴുത്തിലും പൊള്ളലേറ്റ പാട് മൂലം തന്നെ ആരും ജോലിക്ക് വെക്കുന്നില്ല. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇതുമൂലം ഏറെ ദുരിതം നേരിടേണ്ടി വന്നുവെന്നും ഭക്ഷണം പോലും യഥാസമയം ലഭിച്ചിരുന്നില്ളെന്നും രാജമ്മ ആരോപിച്ചു. വിസ എജന്റിനോട് ദുരിതം പറഞ്ഞപ്പോള്‍, തന്നെ ഒരു ടാക്സി ഡ്രൈവറുടെ കൂടെ അബൂദബിയിലേക്ക് കയറ്റി വിടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികാരികളെ സമീപിച്ചു. ഇതേതുടര്‍ന്നാണ് ദുബൈയിലെ അഭയ കേന്ദ്രത്തിലേക്ക് മാറിയത്. രണ്ടാഴ്ചയിലേറെ അഭയ കേന്ദ്രത്തില്‍ താമസിച്ചു. എന്നാല്‍, അവിടെയും മാനസിക പീഢനവും അവഗണനയും ആയിരുന്നുവെന്നും രാജമ്മ പരാതിപ്പെട്ടു. കുഷ്ഠരോഗിയെ പോലെയാണ് അവര്‍ തന്നോട് പെരുമാറിയത്. കക്കൂസ് വരെ കഴുകിപ്പിച്ചു. ആശ്വാസമാകേണ്ട അഭയ കേന്ദ്രത്തില്‍ തൊലി നിറം നോക്കിയുള്ള ഈ പെരുമാറ്റമായിരുന്നുവെന്നും രാജമ്മ പറഞ്ഞു. ഭര്‍ത്താവിന്‍െറ മരണത്തെ തുടര്‍ന്ന് കടബാധ്യതകള്‍ വീട്ടാന്‍ വീടിന്‍െറ ആധാരം പോലും പണയം വെച്ചും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് രാജമ്മ യു.എ.ഇയില്‍ എത്തിയത്.
അജ്മാന് ഇന്ത്യന്‍ അസോസിയേഷനാണ് അവസാനം ഇവര്‍ക്ക് ആശ്വാസമയാത്. ജൂണ്‍ നാലിന് രാജമ്മയുടെ വിസ റദ്ദാക്കിയെങ്കിലും ആ രേഖ അവര്‍ക്ക് എജന്റ് നല്‍കിയത് ആഗസ്റ്റ് 30ന് മാത്രമാണെന്നും അജ്മാന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഒ.വൈ. അഹമ്മദ് ഖാന് പറഞ്ഞു. ഇത്തരത്തിലുളള തൊഴില്‍ തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ നിയമവും ശിക്ഷാ നടപടികളും കൂടുതല്‍ ശക്തമാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ വീട്ടു ജോലിക്കാരുടെ ഇത്തരം ആവശ്യങ്ങള്‍, വിവിധ സംഘടനകള്‍ ഉയര്‍ത്തിയെങ്കിലും യാതൊരു ചര്‍ച്ചകളും നടന്നില്ളെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
