Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുഞ്ഞിന്‍െറ മരണം:...

കുഞ്ഞിന്‍െറ മരണം: ആശുപത്രികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉന്നത കോടതി

text_fields
bookmark_border
അബൂദബി:കുഞ്ഞിന്‍െറ മരണത്തിന് കാരണക്കാരെന്ന് കണ്ട് അബൂദബിയിലെ ഉന്നത കോടതി (കസാഷന്‍ കോര്‍ട്ട്) രണ്ട് ആശുപത്രികള്‍ കൂട്ടായി 50,000  ദിര്‍ഹം നഷ്ട പരിഹാരം നല്‍കണമെന്ന് വിധിച്ചു. ആശുപത്രികളുടെ പക്ഷത്ത് വീഴ്ച സംഭവിച്ചുവെന്നു വിലയിരുത്തിയ അബൂദബി അപ്പീല്‍ കോടതിയുടെ വിധി കോടതി ശരിവെക്കുകയായിരുന്നു. രണ്ടു ആശുപത്രികളുടെയും ഭാഗത്തുണ്ടായ കൃത്യവിലോപമാണ് നാല് മാസം പ്രായമുള്ള കുഞ്ഞിന്‍െറ മരണത്തിന് കാരണമായെന്ന് അപ്പീല്‍ കോടതി നിരീക്ഷിച്ചു. കുഞ്ഞിന് ആവശ്യമായ ചികിത്സയും ആന്‍റിബയോടിക്കും ആശുപത്രികള്‍ നല്‍കിയില്ല. ഇത് മൂലം കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി വഷളാവുകയും ശക്തിയായ അണുബാധയത്തെുടര്‍ന്ന് കുഞ്ഞിന്‍െറ ശ്വാസകോശമടക്കം പല അവയവങ്ങളും പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു.  
ചര്‍ദ്ദി ബാധിച്ചതിനത്തെുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലത്തെിയത്. ചര്‍ദ്ദി നില്‍ക്കാന്‍ വേണ്ടി മരുന്ന് കൊടുത്തതോടെ കുട്ടിയുടെ ശരീരമാകെ വീര്‍ത്തു വന്നു. തീവ്ര പരിചരണ മുറിയില്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയുമായിരുന്നു. 
രണ്ടാമത്തെ ആശുപത്രി പരിശോധനകള്‍ നടത്തി കുഞ്ഞിന്‍െറ അവസ്ഥ മോശമാകാനുണ്ടായ  കാരണങ്ങള്‍ കണ്ടത്തൊന്‍ ശ്രമിച്ചില്ളെന്നും ഇതാണ് മരണത്തിന് കാരണമെന്നും ആരോപിച്ച് പിതാവ് പരാതിയുമായി അധികൃതരെ സമീപിച്ചു. അധികൃതരുടെ അന്വേഷണത്തില്‍ രണ്ടു ആശുപത്രികളും വീഴ്ച വരുത്തിയതായി കണ്ടത്തെി.
തുടര്‍ന്നാണ് മാതാപിതാക്കള്‍ ആശുപത്രികള്‍ക്കെതിരെ 12 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട്് കീഴ്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കീഴ് കോടതി  മാതാപിതാക്കള്‍ക്ക് നാലുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ഈ വിധിക്കെതിരെ ആശുപത്രികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി നഷ്ട പരിഹാരത്തുക 50,000  ദിര്‍ഹമായി കുറച്ചു. 
അപ്പീല്‍ കോടതി വിധി സ്വീകര്യമല്ലാത്തിനാല്‍ ഇരു കക്ഷികളും പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പരിശോധിച്ച കോടതി ഇരു പക്ഷത്തും വീഴ്ച പറ്റിയിരിക്കുന്നതായി അഭിപ്രായപ്പെട്ടു. കുഞ്ഞിനെ ആശുപതിയില്‍ എത്തുക്കുന്നതില്‍ മാതാവ് താമസം വരുത്തി.  കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ആദ്യത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശിച്ചെങ്കിലും അത് മറികടന്നു മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്ന് പോവുകയായിരുന്നു. 
അതേസമയം പരിശോധന ഫലങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ കുഞ്ഞിന് ട്രിപ്പ് കയറ്റാതിരുന്നത് ആശുപത്രികളുടെ വീഴ്ചയായി കണ്ട കോടതി ചികിത്സ നല്‍കുന്നതില്‍ വന്ന കാല വിളംബം കുഞ്ഞിന്‍റെ മരണത്തിന് കാരണമായെന്നും പരാമര്‍ശിച്ചു. ഇമാറാത്ത് അല്‍ യൌം പത്രമാണ് കേസിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്.
Show Full Article
Next Story