Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയില്‍...

അബൂദബിയില്‍ പ്രണയപര്‍വം കഥകളി മഹോത്സവത്തിന് തുടക്കം

text_fields
bookmark_border
അബൂദബിയില്‍ പ്രണയപര്‍വം കഥകളി മഹോത്സവത്തിന് തുടക്കം
cancel
അബൂദബി: ശക്തി തിയറ്റേഴ്സും മണിരംഗ് അബൂദബിയും ചേര്‍ന്നൊരുക്കുന്ന കഥകളി മഹോത്സവമായ പ്രണയപര്‍വത്തിന് അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ തുടക്കമായി. പച്ചവേഷത്തിലെ നിത്യവിസ്മയമായ പത്മശ്രീ കലാമണ്ഡലം ഗോപിയും സംഘവുമാണ് മൂന്ന് ദിവസം നീളുന്ന പരിപാടിയിലൂടെ മൂന്ന് വ്യത്യസ്തമായ പ്രണയകഥകള്‍ അവതരിപ്പിക്കുന്നത്. 
ശുക്രാചാര്യരില്‍ നിന്ന്  മൃതസഞ്ജീവനി കൈവശപ്പെടുത്താന്‍ വരുന്ന കചന്‍ ദേവയാനിയുടെ ആത്മാര്‍ഥമായ പ്രണയത്തെ വഞ്ചിച്ച് പരസ്പരം ശപിച്ച് പിരിയുന്ന ‘ദേവയാനിചരിതം’ ആണ് ആദ്യ ദിനം അരങ്ങേറിയത്. ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്‍ കചന്‍ മൃതസഞ്ജീവനി മന്ത്രം ഗ്രഹിക്കാനായി അസുര ഗുരുവായ ശുക്രാചാര്യരുടെ അടുത്ത് വിദ്യാഭ്യാസത്തിനത്തെുന്നു. ദേവാസുരയുദ്ധത്തില്‍ ദേവന്മാരുടെ വിജയത്തിനാണ് ഈ മന്ത്രസിദ്ധിക്കായി കചന്‍ വന്ന് ശുക്രനെ ഗുരുവായി വരിച്ചത്. 
വിദ്യാഭ്യാസം ചെയ്യുന്നതിനായാണ് താന്‍ വന്നതെന്ന് കചന്‍ അറിയിക്കുന്നു. ശുക്രന്‍ കചനെ ശിഷ്യനായി സ്വീകരിച്ചു. തന്‍െറ വത്സലപുത്രിയായ ദേവയാനിയെ പരിചയപ്പെടുത്തുകയും ചെയ്തു. കചന്‍ ശുക്രന്‍െറ ആശ്രമത്തില്‍ താമസിച്ച് വിദ്യാഭ്യാസം ചെയ്യുന്നു.
ദേവയാനി കചനില്‍ അനുരക്തയാകുന്നു. തന്‍െറ ലക്ഷ്യം സാധിക്കുന്നതിനായി ദേവയാനിയുടെ പ്രേമത്തെ കചന്‍ നിരസിച്ചില്ല, അനുകൂലിച്ചുമില്ല. പ്രണയപരവശയായ ദേവയാനിയാകട്ടെ കചന്‍െറ യഥാര്‍ഥ മനസ്സറിയാതെ കചനോടൊത്ത് കാലികളെ മേച്ചും വിനോദിച്ചും രസമായി കഴിഞ്ഞുകൂടുന്നു. കചന്‍ ശുക്രന്‍െറ പ്രീതിപാത്രമായിരിക്കുന്നുവെന്നും ദേവകാര്യാര്‍ഥം ശുക്രനില്‍ നിന്ന് മൃതസഞ്ജീവനി നേടാനാണ് കചന്‍ വന്നിരിക്കുന്നതെന്നും മനസ്സിലാക്കിയ അസുരന്മാര്‍ കചനെ പലതവണ നിഗ്രഹിച്ചെങ്കിലും അപ്പോഴെല്ലാം ദേവയാനിയുടെ അപേക്ഷപ്രകാരം ശുക്രന്‍ മൃതസഞ്ജീവനി കൊണ്ട് അയാളെ പുനര്‍ജനിപ്പിക്കുന്നു. ഒരിക്കല്‍ സുകേതുവും കൂട്ടരും ചേര്‍ന്ന് കചനെ വനത്തില്‍ വെച്ച് നേരിടുന്നു. അവര്‍ കചനെ കൊന്ന് പൊടിയാക്കി മദ്യത്തില്‍ കലര്‍ത്തി ശുക്രന് കൊടുക്കുന്നു. 
കചന്‍ മരിച്ചതറിഞ്ഞ് ദേവയാനി അത്യന്തം വിഷാദിച്ച് പിതാവിനോട് തന്‍െറ സങ്കടം അറിയിക്കുന്നു. മദ്യത്തോടൊപ്പം കചന്‍ തന്‍െറ ഉദരത്തില്‍ പ്രവേശിച്ചിരിക്കുന്നുവെന്ന് ദിവ്യദൃഷ്ടി കൊണ്ടറിഞ്ഞ ശുക്രന്‍ തന്‍െറ നിസ്സഹായാവസ്ഥ അറിയിക്കുന്നു. അച്ഛന് മരണം സംഭവിക്കാതെ കചനെ പുനര്‍ജനിപ്പിക്കണമെന്ന് അവള്‍ അപേക്ഷിച്ചു. 
മകളുടെ ആഗ്രഹനിവൃത്തിക്കായി കചനെ പുനര്‍ജനിപ്പിക്കാന്‍ ശുക്രന്‍ സന്നദ്ധനാകുന്നു. വയറ്റില്‍ കിടക്കുന്ന കചനെ പുനര്‍ജനിപ്പിച്ച് അയാള്‍ക്ക് മൃതസഞ്ജീവനി ഉപദേശിച്ചിട്ട് വയര്‍ പിളര്‍ന്ന് പുറത്തുവരാന്‍ ശുക്രന്‍ ശിഷ്യന് അനുമതി നല്‍കി. അങ്ങനെ പുറത്തുവന്ന കചന്‍ മൃതസഞ്ജീവനി കൊണ്ട് ശുക്രനെയും പുനര്‍ജനിപ്പിച്ചിട്ട് ഗുരുവിനെ വന്ദിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കചന് ദേവലോകത്തേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നു. 
ദേവയാനിയുടെ പ്രേമംകൊണ്ട് പുനര്‍ജന്മം നേടുകയും ഒപ്പം മൃതസഞ്ജീവനി കൈക്കലാക്കുകയും ചെയ്ത കചന്‍ ദേവയാനിയുടെ പ്രേമാഭ്യര്‍ഥന കൈക്കൊള്ളാതെ ദേവലോകത്തേക്ക് മടങ്ങിപ്പോകാന്‍ തുനിയുന്നു. തന്നെ പാണിഗ്രഹണം ചെയ്യണമെന്ന് ദേവയാനി അയാളെ തടഞ്ഞ് സങ്കടത്തോടെ അറിയിക്കുന്നു. കചന്‍ അവളുടെ അപേക്ഷ നിരസിക്കുന്നു. അഭ്യര്‍ഥന നിരസിച്ച കചന് തന്‍െറ അച്ഛനില്‍ നിന്നു ലഭിച്ച വിദ്യ ഫലപ്പെടുകയില്ളെന്ന് ദേവയാനി ശപിച്ചതു കേട്ട് ബ്രഹ്മകുലത്തില്‍ ആരും നിന്നെ വിവാഹം ചെയ്യുകയില്ളെന്ന് കചന്‍ ദേവയാനിയെയും ശപിക്കുന്നു. പരസ്പരം ശാപങ്ങള്‍ ചൊരിഞ്ഞ് അവര്‍ പിരിയുന്നു.
കലാമണ്ഡലം ഗോപിയാണ് കചന്‍െറ വേഷമിട്ടത്. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്‍മുഖന്‍, പത്തിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടക്കല്‍ മധു, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് തുടങ്ങിയവരും അരങ്ങിലത്തെി. അടുത്ത ദിവസങ്ങളില്‍ ‘രുക്മാംഗദചരിതം’, ‘ബഗവധം’ എന്നീ കഥകള്‍ അവതരിപ്പിക്കും. 
Show Full Article
Next Story