Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 2:11 PM IST Updated On
date_range 21 Oct 2015 2:11 PM ISTബാലന്‍സ് തീര്‍ന്നാല്‍ നോല്‍ കാര്‍ഡ് തത്സമയം റീചാര്‍ജ് ചെയ്യാം
text_fieldsbookmark_border
ദുബൈ: നോല്‍ കാര്‍ഡിലെ ബാലന്‍സ് തീര്‍ന്നാല്‍ യന്ത്രത്തിലോ അടുത്തുള്ള മെട്രോ സ്റ്റേഷനിലോ എത്തി റീചാര്‍ജ് ചെയ്യുന്ന രീതി പഴങ്കഥയാകുന്നു. സ്മാര്‍ട്ട് ഫോണിന്‍െറ സഹായത്തോടെ നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്ന സംവിധാനം ആര്.ടി.എ ജൈറ്റക്സ് സാങ്കേതിക വാരത്തില്‍ അവതരിപ്പിച്ചു.
നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനമുള്ള സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെയാണ് നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്ക് സമീപം നോല്‍ കാര്‍ഡ് വെച്ചാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം ഈടാക്കി റീചാര്‍ജ് ആകും. ഉടന്‍ തന്നെ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. വ്യക്തിഗത നോല്‍ കാര്‍ഡുകള്‍ പരമാവധി 5000 ദിര്‍ഹത്തിനും അല്ലാത്തവ 1000 ദിര്‍ഹത്തിനും റീചാര്‍ജ് ചെയ്യാം. മറ്റൊരു നോല്‍ കാര്‍ഡില്‍ നിന്ന് ബാലന്‍സ് കൈമാറാനും സാധിക്കും. ബാലന്‍സ് ഉള്ള നോല്‍ കാര്‍ഡ് സ്കാന്‍ ചെയ്യുകയാണ് ആദ്യ ചെയ്യേണ്ടത്. തുടര്‍ന്ന് രണ്ടാമത്തെ നോല്‍ കാര്‍ഡ് സ്കാന്‍ ചെയ്താല്‍ തുക അതിലേക്ക് കൈമാറാം. നോല്‍ കാര്‍ഡിന് പകരം ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്‍, സ്മാര്‍ട്ട് വാച്ച് എന്നിവയും ആര്.ടി.എ അവതരിപ്പിച്ചിട്ടുണ്ട്. നോല്‍ കാര്‍ഡിന് പകരം കൈയില്‍ കെട്ടിയ സ്മാര്‍ട്ട് വാച്ച് ഗേറ്റില്‍ കാണിച്ച് മെട്രോയിലും ബസിലും ട്രാമിലും യാത്ര നടത്താം. പരീക്ഷണ ഘട്ടത്തിലുള്ള ഇവ ഉടന്‍ തന്നെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആര്.ടി.എയെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
