Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനഗരസഭ മൊബൈല്‍...

നഗരസഭ മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി അബൂദബിയില്‍ വഴികാട്ടാന്‍ ‘ഉന്‍വാനി’

text_fields
bookmark_border
അബൂദബി: തലസ്ഥാന എമിറേറ്റില്‍ വഴിയറിയാതെ ഇനി അലയേണ്ട. നഗരത്തിലത്തെുന്നവര്‍ക്ക് കൃത്യമായി വഴി കാണിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ നഗരസഭ പുറത്തിറക്കി. ‘ഉന്‍വാനി’ എന്ന് പേരിട്ട ആപ്പിലൂടെ യാത്ര എളുപ്പമാകും. ഈയാഴ്ച അവസാനത്തോടെ ആപ്ളിക്കേഷന്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ഡിപാര്‍ട്മെന്‍റ് ഓഫ് മുനിസിപ്പല്‍ അഫയേഴ്സ് പ്രോപര്‍ട്ടി ആന്‍ഡ് സ്പേഷ്യല്‍ ഡാറ്റ വിഭാഗം ഡയറക്ടര്‍ ഉമര്‍ അല്‍ ശൈബ പറഞ്ഞു. 
നഗരത്തിലെ ഓരോ തെരുവുകളും വ്യക്തമാക്കുന്ന തരത്തിലാണ് ആപ്ളിക്കേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. തത്സമയ വിവരങ്ങള്‍ ലഭ്യമാകുമെന്നത് മറ്റ് ആപ്ളിക്കേഷനുകളില്‍ നിന്ന് ഉന്‍വാനിയെ വ്യത്യസ്തമാക്കുന്നു. സ്ഥലം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ പൊലീസിനും സിവില്‍ ഡിഫന്‍സിനും വളരെ വേഗം എത്താന്‍ സാധിക്കും. വ്യാപാര മേഖലക്കും ആപ്പ് ഗുണകരമാകും. ഇ- കൊമേഴ്സ് കമ്പനികള്‍ക്ക് സാധനങ്ങള്‍ വഴിതെറ്റാതെ ആളുകളുടെ വീടുകളിലത്തെിക്കാം. 
ആപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായി തലസ്ഥാനത്തെ 6000 തെരുവുകളുടെ പുനര്‍നാമകരണം നഗരസഭ പൂര്‍ത്തിയാക്കിയിരുന്നു. 70,000ഓളം കെട്ടിടങ്ങള്‍ക്ക് നമ്പറുകളും നല്‍കി. കെട്ടിടങ്ങളില്‍ ക്യു.ആര്‍ കോഡ് അടങ്ങിയ നമ്പര്‍ പ്ളേറ്റുകള്‍ സ്ഥാപിച്ചു. ആപ്പ് ഉപയോഗിച്ച് കോഡ് സ്കാന്‍ ചെയ്താല്‍ വിശദാംശങ്ങള്‍ ലഭ്യമാകും. സാമൂഹിക മാധ്യമങ്ങളിലൂടെ ക്യു.ആര്‍ കോഡ് പങ്കുവെക്കാമെന്നതും ഗുണകരമാകും. സര്‍ക്കാറിന്‍െറ മറ്റ് ആപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഉന്‍വാനി രൂപകല്‍പന ചെയ്തിരിക്കുന്നത്. 
മാസങ്ങള്‍ക്കകം സ്ട്രീറ്റ് അറ്റ്ലസ് പുറത്തിറക്കുമെന്നും ഉമര്‍ അല്‍ ശൈഖ് അറിയിച്ചു. അല്‍ഐനിലും പശ്ചിമ മേഖലയിലും ഉന്‍വാനി സംവിധാനം 2017ഓടെ നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story