Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുനിരത്തില്‍...

പൊതുനിരത്തില്‍ സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കരുതെന്ന് പൊലീസ്

text_fields
bookmark_border
അബൂദബി: യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ സ്മാര്‍ട്ട് വീല്‍ കരുതലോടെ ഉപയോഗിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. സ്മാര്‍ട്ട് വീലില്‍ റോഡിലൂടെ യാത്ര ചെയ്ത സ്വദേശിയായ ആറുവയസ്സുകാരന്‍ കാറിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തിരക്കേറിയ റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസ് പബ്ളിക് റിലേഷന്‍ വിഭാഗം മേധാവി കേണല്‍ ജമാല്‍ സാലിം അല്‍ അമീരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ബോധവത്കരണ കാമ്പയിന് പൊലീസ് തുടക്കം കുറിച്ചു. 
കൃത്യമായി പരിശീലനം ലഭിച്ചവര്‍ മാത്രമേ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വീലില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. വീണാല്‍ പരിക്കേല്‍ക്കാത്ത വിധം സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുകയും വേണം. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പാര്‍ക്കുകളിലെ പ്രത്യേകം നിശ്ചയിച്ച ഭാഗങ്ങളില്‍ മാത്രമേ സ്മാര്‍ട്ട് വീല്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. പല മാളുകളും സ്മാര്‍ട്ട് വീലുകള്‍ നിരോധിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നും സ്മാര്‍ട്ട് വീലുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
ഉപയോഗിക്കുന്നയാളുടെ ശരീരഭാരത്തിനനുസരിച്ചാണ് സ്മാര്‍ട്ട് വീല്‍ പ്രവര്‍ത്തിക്കുന്നത്. മുന്നോട്ടുപോകണമെങ്കില്‍ അല്‍പം മുമ്പിലേക്ക് ആയണം. നേരെ നിന്നാല്‍ നിശ്ചലമാകും. വേഗം കുറക്കണമെങ്കില്‍ ശരീരം പുറകിലേക്ക് കൊണ്ടുവരണം. പരിശീലനം ഇല്ലാത്തവര്‍ ഇതിന് മുകളില്‍ കയറിയാല്‍ തലയടിച്ച് വീഴും. പലപ്പോഴും ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും വരെ ഇത് കാരണമാകും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story