Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 9:40 AM GMT Updated On
date_range 9 Oct 2015 9:40 AM GMTസൈനികരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഭരണാധികാരികളത്തെി
text_fieldsbookmark_border
അബൂദബി: കഴിഞ്ഞദിവസം യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാന്‍ ഭരണാധികാരികള്‍ അവരുടെ വീടുകളിലത്തെി. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് സൈനികരുടെ വീടുകളിലത്തെിയത്.
ഫുജൈറ സ്വദേശികളായ ഖമീസ് റാശിദ് അബ്ദുല്ല അബ്ദുലി, യൂസുഫ് സലിം അലി മുഹമ്മദ് അല്‍ കഅബി, അല്‍ഐന്‍ സ്വദേശി അലി ഖമീസ് അല്‍ കത്ബി, അബൂദബി സ്വദേശി മുഹമ്മദ് ഖല്‍ഫാന്‍ അല്‍ സിയാബി എന്നിവരാണ് യമനില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇവരുടെ ഖബറടക്കം ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്നു. സൈനികരുടെ സേവനം രാജ്യം എന്നും സ്മരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സൈനികരുടെ കുട്ടികളെ അദ്ദേഹം ആശ്വസിപ്പിച്ചു.
Next Story