Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2015 9:48 AM GMT Updated On
date_range 9 Oct 2015 9:48 AM GMTദുബൈ പൊലീസ് ടൂറിസ്റ്റ് ബോധവത്കരണ കാമ്പയിന്‍ തുടങ്ങി
text_fieldsbookmark_border
ദുബൈ: പൊതുസ്ഥലത്ത് ടൂറിസ്റ്റുകള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ദുബൈ പൊലീസിന്‍െറ ബോധവത്കരണ കാമ്പയിന് തുടക്കമായി. പെരുമാറ്റ മര്യാദകള്‍ വിശദമാക്കുന്നതായിരിക്കും ‘വെല്‍ക്കം ടു യു.എ.ഇ’ എന്ന പേരിലുള്ള കാമ്പയിനെന്ന് ദുബൈ പൊലീസ് ടൂറിസ്റ്റ് സെക്യൂരിറ്റി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാശിദ് അല്‍ മുഹൈരി പറഞ്ഞു.
216 രാജ്യക്കാര്‍ ദുബൈയില്‍ വസിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ടൂറിസ്റ്റുകള്‍ എല്ലാവര്‍ഷവും ദുബൈയില്‍ എത്തുകയും ചെയ്യുന്നു. രാജ്യത്തിന്‍െറ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. മാളുകളും ബീച്ചുകളും കേന്ദ്രീകരിച്ച് ടൂറിസ്റ്റുകള്‍ക്ക് പെരുമാറ്റ മര്യാദകള്‍ വിശദമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും.
ദുബൈ പൊലീസിന്‍െറ പട്രോള്‍ കാറുകളില്‍ കാമ്പയിന്‍ ലോഗോ പതിക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചാരണം നടത്തും. ടൂറിസ്റ്റുകളെ എങ്ങനെ ബോധവത്കരിക്കാമെന്നത് സംബന്ധിച്ച് ടാക്സി, ബസ് ഡ്രൈവര്‍മാര്‍ക്ക് ക്ളാസ് നല്‍കും.
ടൂറിസ്റ്റുകള്‍ക്കായി സജ്ജീകരിച്ച 800243 എന്ന കോള്‍സെന്‍ററില്‍ 2015 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ 515 വിളികളാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Next Story