Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2015 10:13 AM GMT Updated On
date_range 8 Oct 2015 10:13 AM GMTസൈനികരോടൊപ്പം 20 വര്‍ഷം; അവസാനം ഹനീഫക്ക് രക്തസാക്ഷിത്വം
text_fieldsbookmark_border
ദുബൈ: യമനിലെ ഏദനില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലപ്പുറം താനൂരിനടുത്ത് ഒഴൂര്‍ എരനല്ലൂര്‍ കോതങ്ങാത്ത് പറമ്പില്‍ ഹനീഫ (52) 20 വര്‍ഷത്തിലേറെയായി യു.എ.ഇ സൈനിക ക്യാമ്പില്‍ സഹായിയായി ജോലിക്ക് ചേര്‍ന്നിട്ട്. അനുജന്‍ ഉസ്മാനും മരുമക്കളായ ഷക്കീറും ഇല്യാസ് ഹുദവിയും മറ്റു ബന്ധുക്കളും നാട്ടുകാരുമൊക്കെ യു.എ.ഇയിലുണ്ട്.
ഹനീഫയുടെ കൂടെ ജോലി ചെയ്ത മുന്‍ ഉദ്യോഗസ്ഥനാണ് മരണവിവരം ആദ്യം മരുമകന്‍ ഷക്കീറിനെ അറിയിച്ചത്. ബുധനാഴ്ച ഉച്ചയോടെ സൈനിക ക്യാമ്പില്‍ നിന്ന് ദൂതന്‍ വന്ന് ഹനീഫ രക്തസാക്ഷിയായതായി ഒൗദ്യോഗികമായി അറിയിക്കുകയും ചെയ്തു.
പുലര്‍ച്ചെ ഹനീഫ് ജോലി ചെയ്യുമ്പോഴാണ് ഹൂതികളുടെ റോക്കറ്റാക്രമണം ഉണ്ടായതെന്നാണ് ലഭിച്ച വിവരമെന്ന് ഷക്കീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മൃതദേഹം ബുധനാഴ്ച രാത്രിയോടെ അബൂദബിയിലത്തെിക്കുമെന്നാണ് സൈന്യം അറിയിച്ചത്. ചൊവ്വാഴ്ച ഹനീഫയുടെ ഒപ്പം മരിച്ച നാലു സൈനികരുടെ മൃതദേഹം ബുധനാഴ്ച രാജ്യത്ത് എത്തിച്ചിട്ടുണ്ട്. യമനിലെ ഏദന്‍ നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ നാലു യു.എ.ഇ സൈനികര്‍ ഉള്‍പ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്.
യമന്‍ സൈനിക നടപടിയില്‍ സഖ്യസേനക്കൊപ്പം ചേര്‍ന്നശേഷം. യു.എ.ഇക്ക് 56 സൈനികരെയാണ് ഇതുവരെ നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം മആരിബില്‍ ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 52 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story