Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ് ഹമദിന്‍െറ മയ്യത്ത്  ഖബറടക്കി; ഷാര്‍ജയില്‍ ദു:ഖാചരണം തുടരുന്നു

text_fields
bookmark_border

ഷാര്‍ജ:  കഴിഞ്ഞദിവസം അന്തരിച്ച ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ നീതിന്യായ വകുപ്പ് ചെയര്‍മാനുമായിരുന്ന ശൈഖ് ഹമദ് ബിന്‍ മാജിദ് അല്‍ ഖാസിമി( 80)യുടെ മൃതദേഹം ബുധനാഴ്ച ഖബറടക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷാര്‍ജയില്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദു:ഖാചരണം വ്യാഴാഴ്ച കൂടിയുണ്ടാകും.
ഷാര്‍ജ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനായ ശൈഖ് ഹമദ് ബിന്‍ മാജിദ് അല്‍ ഖാസിമി തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസ് ആസ്പത്രിയിലാണ് അന്തരിച്ചത്. ശൈഖ് ഹമദ് ബിന്‍ മാജിദ് അല്‍ ഖാസിമി നിര്യാതനായ വിവരം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ഓഫിസാണ് അറിയിച്ചത്. കേരളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക വിമാനത്തില്‍ ഷാര്‍ജയിലത്തെിച്ച മൃതദേഹം ബുധനാഴ്ച  രാവിലെ അല്‍ ജുബൈല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.  
ഷാര്‍ജ കിംഗ് ഫൈസല്‍ മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.  ദുഖാചരണത്തിന്‍്റെ ഭാഗമായി  ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും മറ്റു പരിപാടികള്‍ മാറ്റി വെക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ശൈഖ ഹിസ്സ. മക്കള്‍: ശൈഖ് സഊദ്, പരേതനായ ശൈഖ് സഖര്‍, ശൈഖ് മാജിദ്, ശൈഖ് ശിഹാബ്, ശൈഖ ഹിന്ദ്, ശൈഖ ഹൈഫ, ശൈഖ അംന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story