ദുബൈ എമിഗ്രേഷന്‍ ഇന്നൊവേഷന്‍ ഫോറം സംഘടിപ്പിച്ചു
text_fieldsദുബൈ: ദുബൈ താമസ കുടിയേറ്റ വകുപ്പിന്‍െറ (ദുബൈ എമിഗ്രേഷന്‍) ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നൊവേഷന്‍ ഫോറം സംഘടിപ്പിച്ചു. നിരവധി നവീന ആശയങ്ങള്‍ ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടു .. ശാസ്ത്ര സാങ്കേതിക ബൗദ്ധിക മേഖലകളില്‍ നിന്നുള്ള മുന്ന് പ്രതിഭാശാലികളാണ് അവരുടെ അറിവുകളും അനുഭവങ്ങളും നൂതനാശയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചത്. വകുപ്പ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഡോ. മൈക്കല്‍ എ ക്രാഫര്‍ഡ് (ബ്രിട്ടന്‍), ഡോ. മൈക്കല്‍ ഗല്‍പ് (കനഡ), പ്രൊഫ. ഹിറോ (ജപ്പാന്‍) എന്നിവരാണ് വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചത്. മികച്ച നവീന ആശയങ്ങള്‍ എങ്ങനെ രാജ്യ പുരോഗതിക്കും പൊതു ജനങ്ങള്‍ക്കും പ്രാവര്‍ത്തികമാക്കാം എന്നതിന് ഊന്നല്‍ കെടുത്താണ് പരിപാടി സംഘടിപ്പിച്ചത് .രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ആദ്യമായിട്ടാണ് ഇത്തരത്തില്‍ സമ്മേളനം വകുപ്പ് സംഘടിപ്പിച്ചത് .
ഇന്നൊവേഷന്‍ വാരത്തിന്‍െറ ഭാഗമായി നടന്ന പരിപാടി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റി ഉല്‍ഘാടനം ചെയ്തു.