അബൂദബിയിലെ ‘എന്‍െറ വിലാസം’ പദ്ധതി പൂര്‍ണതയിലേക്ക്
text_fieldsഅബൂദബി: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റോഡുകളും തെരുവുകളും കെട്ടിടങ്ങളും എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് പേരും നമ്പറും നല്‍കുന്ന ‘എന്‍െറ വിലാസം’ പദ്ധതി പൂര്‍ണതയിലേക്ക്. അബൂദബി മുനിസിപ്പാലിറ്റി നേതൃത്വത്തില്‍ നടപ്പാക്കുന്ന ഏകീകൃത വിലാസ സംവിധാനമാണ് പൂര്‍ണമാകുന്നത്. എന്‍െറ വിലാസം എന്ന് അര്‍ഥം വരുന്ന ഓന്‍വാനി എന്ന അറബി വാക്കാണ് പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്നത്.
മുഴുവന്‍ നഗര- ഗ്രാമ പ്രദേശങ്ങളിലെയും മുഴുവന്‍ വിലാസ കേന്ദ്രങ്ങളും അടയാളപ്പെടുത്തി കഴിഞ്ഞു. 99 ശതമാനം കെട്ടിടങ്ങളുടെയും പുറത്ത് നീല നിറത്തിലുള്ള വിലാസ നമ്പറുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. വിലാസം സംബന്ധിച്ച വിശദ വിവരങ്ങള്‍ ത്വരിത പ്രതിസ്പന്ധന കോഡും (ക്യു.ആര്‍ കോഡ്) ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അബൂദബി ഐലന്‍റിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവു നാമങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റൂട്ട് നമ്പറുകളിലൂടെ വഴി കണ്ടുപിടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അംഗീകൃത പേരുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അബൂദബി ഐലന്‍റ്, അല്‍ ബത്തീന്‍ ഡിസ്ട്രിക്ട്, അല്‍ മര്‍യ ഐലന്‍റിന്‍െറ ഭാഗങ്ങള്‍, ആല്‍ നഹ്യാന്‍, അല്‍ ഫലാഹ്, അല്‍ ബഹ്യ ഡിസ്ട്രിക്ടുകള്‍ എന്നിവിടങ്ങളിലെല്ലാം നാമ സൂചിക ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഈ കേന്ദ്രങ്ങളിലെല്ലാം താമസക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഏകീകൃത വിലാസവും ലഭ്യമാണ്. ഓരോ വിലാസവും തെരുവു നാമവും കെട്ടിട നമ്പറും ഉള്‍ക്കൊള്ളിച്ചാണ് തയാറാക്കിയിരിക്കുന്നത്. ഈ വിലാസങ്ങള്‍ അധികം വൈകാതെ കാര്‍ നാവിഗേഷന്‍ സോഫ്റ്റ്വെയര്‍ വഴി ലഭ്യമാകും.
അബൂദബി സിറ്റി മുനിസിപ്പാലിറ്റിയും മുനിസിപ്പല്‍ കാര്യ വിഭാഗവും തമ്മിലെ സഹകരണത്തിന്‍െറ ഭാഗമാായാണ് ‘എന്‍െറ വിലാസം’ പദ്ധതി പ്രാവര്‍ത്തികമായത്.
താമസക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഏകീകൃത വിലാസം ലഭിക്കുന്നതിലൂടെ വഴി കണ്ടുപിടിക്കുന്നതിനും കാര്‍ നാവിഗേഷന്‍ സംവിധാനങ്ങള്‍ക്കും ഒപ്പം അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും പുതിയ സംവിധാനം പ്രയോജനപ്പെടും. ഓണ്‍വാനി ആപ്പും സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളും പുതിയ വിലാസ സംവിധാനം ഉള്‍ക്കൊള്ളുന്നതായിരിക്കും.
ഏഴ് വര്‍ഷത്തോളം നീണ്ട നടപടികള്‍ക്ക് ശേഷമാണ് അബൂദബിയില്‍ ഏകീകൃത വിലാസ സംവിധാനം പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നത്. 2008ലാണ് ഏകീകൃത വിലാസ സംവിധാനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. 2013ല്‍ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങി. 66000 കെട്ടിട നമ്പറുകള്‍, 6600 തെരുവു നാമങ്ങള്‍, 17000 തെരുവുനാമങ്ങളുടെ സൂചനാ ബോര്‍ഡുകള്‍ എന്നിവയാണ് സ്ഥാപിച്ചത്. 2016ലാണ് പദ്ധതി പൂര്‍ത്തിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
