ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന് ആദ്യ വനിതാ സ്പീക്കര്‍
text_fieldsഅബൂദബി: യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കറായി ഡോ. അമല്‍ അല്‍ ഖുബൈസി തെരഞ്ഞെടുക്കപ്പെട്ടു. എഫ്.എന്‍.സിയുടെ ചരിത്രത്തില്‍ മാത്രമല്ല, അറബ് ലോകത്തെ തന്നെ നിയമ നിര്‍മാണ സഭകളില്‍ ഈ പദവിയിലത്തെുന്ന ആദ്യ വനിതയാണിവര്‍. 16ാമത് ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന് ബുധനാഴ്ച തുടക്കം കുറിച്ചപ്പോഴാണ് ഡോ. അമല്‍ അല്‍ ഖുബൈസി പുതുചരിത്രമെഴുതിയത്. 40 അംഗ എഫ്.എന്‍.സിയില്‍ മൊത്തം ഒമ്പത് സ്ത്രീകളാണുള്ളത്.
നിരവധി റെക്കോഡുകള്‍ക്ക് ഉടമയാണ് അമല്‍ അല്‍ ഖുബൈസി. 2006ല്‍ എഫ്.എന്‍.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, എഫ്.എന്‍.സിയുടെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍, അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സിലിലെ ആദ്യ വനിതാ അംഗം എന്നീ ബഹുമതികളും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. എഫ്.എന്‍.സിയുടെ ആദ്യ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ താന്‍ ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുകയാണെന്ന് ഡോ. അമല്‍ അല്‍ ഖുബൈസി പറഞ്ഞു. ജനറല്‍ വുമണ്‍സ് യൂനിയന്‍ ചെയര്‍പേഴ്സണ്‍ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിന് ഈ ബഹുമതി സമ്മാനിക്കുന്നതായും അവര്‍ പറഞ്ഞു. രാജ്യത്തിന്‍െറ നേതാക്കള്‍ക്കും സ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിനും നന്ദി അറിയിക്കുന്നതായും അമല്‍ അല്‍ ഖുബൈസി പറഞ്ഞു.
യു.എ.ഇ സര്‍വകലാശാലയില്‍ ആര്‍ക്കിടെക്ചര്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന ഡോ. അമല്‍ രാജ്യത്തെ പരമ്പരാഗത വാസ്തുവിദ്യയുടെ സംരക്ഷണത്തിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. യുനെസ്കോയുമായി സഹകരിച്ച് 350ലധികം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനും മുന്‍കൈയെടുത്തു.
അല്‍ ജാഹിലി, അല്‍ ഹൊസ്ന്‍ കോട്ടകളടക്കം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2008ല്‍ അബൂദബി അവാര്‍ഡും ലഭിച്ചിരുന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് 16ാമത് എഫ്.എന്‍.സി സെഷന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. എഫ്.എന്‍.സി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
അറബ് മേഖലയിലെ പാര്‍ലമെന്‍ററി രംഗത്ത് വര്‍ഷങ്ങളായി സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചുവരുകയാണ്. 2011ല്‍ അറബ് പാര്‍ലമെന്‍റിന്‍െറ പ്രഥമ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ഖത്തരി വനിതയായ ഐഷ യൂസുഫ് അല്‍ മന്നായ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദോഹയിലെ ശരീഅത്ത് ആന്‍റ് ലോ ഫാക്കല്‍റ്റിയായും അവര്‍ നിയമിതയായിരുന്നു. ഈ പദവിയിലത്തെുന്ന ആദ്യ സ്ത്രീയും ഐഷയാണ്. 2005ല്‍ ബഹ്റൈനി ശൂറ കൗണ്‍സില്‍ അംഗം ആലീസ് സമാന്‍ അറബ് ലോകത്തെ പാര്‍ലമെന്‍ററി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്ന ആദ്യ സ്ത്രീയും ആദ്യ ക്രിസ്ത്യാനിയും എന്ന ബഹുമതിക്കും അര്‍ഹയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.