വഞ്ചനാകുറ്റം : ഒറ്റപ്പാലം സ്വദേശിയെ കുറ്റവിമുക്തനാക്കി
text_fieldsഷാര്‍ജ: വ്യാജ ഇന്‍വോയിസുകള്‍ ഉപയോഗിച്ച് 38,000 ദിര്‍ഹം (6.80 ലക്ഷം രൂപ) അപഹരിച്ചു എന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലയാളിയെ ഷാര്‍ജ അപ്പീല്‍ കോടതി കുറ്റ വിമുക്തനാക്കി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിനോക്കിയിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി രാമചന്ദ്രനെയാണ് ഷാര്‍ജ അപ്പീല്‍ കോടതി കുറ്റ വിമുക്തനാക്കിയത്.
സ്ഥാപന ഉടമ കൃഷ്ണ കുമാറാണ് രാമചന്ദ്രനെതിരെ ഷാര്‍ജ പബ്ളിക് പ്രോസിക്യൂഷന്‍ മുഖേന ഹമരിയ പോലീസില്‍ പരാതി നല്‍കിയത്. കമ്പനിയുടെ ഇന്‍വോയിസുകള്‍ വ്യജമായി നിര്‍മിച്ചും പകര്‍പ്പുകളില്‍ തിരുത്തല്‍ വരുത്തിയും 38,000 ദിര്‍ഹം വഞ്ചിച്ച് കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി. ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്‍ കോടതി പ്രതിക്ക് നാല് മാസം ജയില്‍ശിക്ഷ വിധിച്ചു.
ഈ വിധിക്കെതിരെ ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന അപ്പീല്‍കോടതിയെ സമിപിച്ചപ്പോഴാണ് കുറ്റവിമുക്തനാക്കിയത്.
പ്രോസിക്യൂഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ട രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെും യഥാര്‍ത്ഥ ഇന്‍വോയിസുകള്‍ പരാതിക്കാരന്‍െറ കൈവശമുള്ളപ്പോള്‍ അതിന്‍്റെ പകര്‍പ്പ് പ്രതി എടുത്ത് തിരുത്തലുകള്‍ വരുത്തി എന്ന വാദം നിലനില്‍ക്കുതല്ളെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അലി ഇബ്രാഹീം വാദിച്ചു.
ഈ വാദം അംഗീകരിച്ച കോടതി പണം അപഹരിച്ചതായ പ്രതിയുടെ സമ്മത പത്രം ഉണ്ടെന്ന പരാതിക്കാരന്‍ പറഞ്ഞെങ്കിലും അങ്ങനൊരു രേഖ ഹാജരാക്കാതിരുന്നതും കോടതി പരിഗണനയിലെടുത്തു.
തൊഴിലുടമ സമ്മര്‍ദ്ദമോ സ്വാധീനമോ ചെലുത്തി കുറ്റം ചെയ്തതായി സമ്മതിക്കുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചാല്‍ ഒപ്പിടരുതെന്നും അങ്ങനെ ചെയ്താല്‍ കേടതി തെളിവായി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.