ഷാര്‍ജയില്‍ 14ാം നിലയില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു
text_fieldsഷാര്‍ജ: മലയാളി സ്കൂള്‍ വിദ്യാര്‍ഥിനിയെ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെി. ലുലു ഗ്രൂപ്പ് വെജിറ്റബിള്‍ വിഭാഗം മാനേജര്‍ മലപ്പുറം തിരൂര്‍ സ്വദേശി സുള്‍ഫിക്കറിന്‍െറ മകള്‍ മെഹക് (15) ആണ് മരിച്ചത്. ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ്.
ഷാര്‍ജ അല്‍ നഹ്ദ പ്രദേശത്തെ താമസ കെട്ടിടത്തിന്‍െറ 14ാം നിലയില്‍ നിന്നാണ് മെഹക് വീണത്. ഞായറാഴ്ചയാണ് സംഭവം. സ്കൂളില്‍ നിന്ന് വന്ന് അധികം വൈകാതെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഫ്ളാറ്റിന്‍െറ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. മകളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചത്തെിയ മാതാവ് ജസീന ജനലിലുടെ നോക്കിയപ്പോള്‍ മകള്‍ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. മൃതദേഹം വൈകുന്നേരം മൂന്നോടെ കുവൈത്ത് ആശുപത്രിയിലേക്ക് മാറ്റി.
മെഹക് സ്കൂളില്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഷാര്‍ജയിലെ കെട്ടിടങ്ങളില്‍ നിന്ന് വീണ് ഈ വര്‍ഷം എട്ട് കുട്ടികളാണ് മരിച്ചത്. 2013ല്‍ നാല് കുട്ടികളും 2014ല്‍ ഏഴ് കുട്ടികളുമാണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.