റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പൊലീസ്
text_fieldsഅബൂദബി: റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസ്. കാല്‍നട യാത്രികര്‍ നിര്‍ദിഷ്ട ഭാഗങ്ങളിലൂടെ മാത്രം റോഡുകള്‍ മുറിച്ചുകടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ വായിക്കുന്നതും അയക്കുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമായേക്കാം. വാഹനങ്ങള്‍ കയറിയുള്ള മരണങ്ങളും ഗുരുതര പരിക്കുകളും ഒഴിവാക്കുന്നതിന് മുറിച്ചുകടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കല്‍ അനിവാര്യമാണെന്ന് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഹൈവേസ് വിഭാഗം മേധാവി ലെഫ്റ്റനന്‍റ് കേണല്‍ സലാഹ് അബ്ദുല്ല അല്‍ ഹെമൈരി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം റോഡിലെ ശ്രദ്ധ നഷ്ടമാകുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് കാല്‍നടയാത്രികര്‍ക്കൊപ്പം റോഡ് ഉപയോഗിക്കുന്നവരെയും അപകടകരമായി ബാധിക്കും.
സുരക്ഷിത കാല്‍നടയാത്ര ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി പൊലീസ് നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.