ഷാര്‍ജ പുസ്തക മേള കൊടിയിറങ്ങി
text_fieldsഷാര്‍ജ: പതിനൊന്ന് ദിവസം നീണ്ട 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദര്‍ശിച്ചത് 12.27 ലക്ഷം പേര്‍. 13.5 കോടി ദിര്‍ഹ (ഏകദേശം 240 കോടി രൂപ)ത്തിന്‍െറ പുസ്തക കച്ചവടം മേളയില്‍ നടന്നതായും സംഘാടക സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.കഴിഞ്ഞവര്‍ഷം 14 ലക്ഷം സന്ദര്‍ശകരാണ് മേളക്കത്തെിയിരുന്നത്. ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് ഒൗദ്യോഗിക കണക്കുകള്‍ പറയുന്നത്.
അതേസമയം യു.എ.ഇക്ക് അകത്തും പുറത്തും നിന്നത്തെിയ സന്ദര്‍ശകള്‍ ഷാര്‍ജയുടെ ടൂറിസം, വാണിജ്യ മേഖലയില്‍ അനുകുല പ്രതികരണം ഉണ്ടാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു.
മേള കാലയളവില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തേണ്ടിവന്നു. ഹോട്ടല്‍ മുറികള്‍ നിറഞ്ഞു. വ്യക്തികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ലൈബ്രറികളും പുസ്തകങ്ങള്‍ കൊണ്ടുവരാനും കൊണ്ടുപോകാനുമായി കടത്തു സംവിധാനങ്ങളെ കൂടുതല്‍ ഉപയോഗിച്ചു. മേള ഷാര്‍ജക്ക് വേണ്ടി മാത്രമല്ല യു.എ.ഇക്കും അറബികള്‍ക്കും ഇസ്ലാമിനും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പുസ്തകമേള ഡയറക്ടര്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ അമറി പറഞ്ഞു. ലോകത്തെ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനുള്ള തുടര്‍പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ സന്ദേശമാണിതെന്ന് അല്‍ അമറി പറഞ്ഞു.
മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ശൈഖ് സുല്‍ത്താന്‍ മേളയിലത്തെുന്ന പ്രസാധകരില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാന്‍ 40 ലക്ഷം ദിര്‍ഹം സംഭാവന നല്‍കിയിരുന്നു.
മേളയോടനുബന്ധിച്ച് ഷാര്‍ജ ബുക് അതോറിറ്റിയും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു. ഇമാറാത്തി എഴുത്തുകാരെയും സംസ്കാരത്തെയും ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ധാരണ. വിവിധ അന്താരാഷ്ട്ര പുസ്തക മേളകളിലും സമ്മേളനങ്ങളിലും യു.എ.ഇ എഴുത്തുകാരെ പങ്കെടുപ്പിക്കാന്‍ ഷാര്‍ജ ബുക് അതോറിറ്റിക്ക് ഏറെ താല്‍പര്യമുണ്ട്. ഇത് അനുഭവങ്ങള്‍ പങ്കുവെക്കാനും പ്രതിഭ വളര്‍ത്താനും ഉപകരിക്കും. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനെക്കുറിച്ച് ലഘുലേഖ പ്രസിദ്ധീകരിക്കാനും ഉദ്ദേശമുണ്ടെന്ന് അല്‍ അമറി പറഞ്ഞു.
64 രാജ്യങ്ങളില്‍ നിന്നുള്ള 1547 പ്രസാധകരാണ് പുസ്തകമേളയില്‍ പങ്കെടുത്തത്. യു.എ.ഇയില്‍ നിന്നും അറബ് ലോകത്തുനിന്നും 890 പ്രസാധകര്‍ എത്തി. എക്സ്പോ സെന്‍ററിലെ 16,000 ചതുരശ്ര മീറ്റര്‍ പ്രദര്‍ശന നഗരിയില്‍ 210 ഭാഷകളില്‍ 15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് അണിനിരത്തിയത്. 13.50 കോടി ദിര്‍ഹത്തിന്‍െറ വ്യാപാരം നടന്നത് പുസ്തകങ്ങളിലും മേളയിലും ആളുകള്‍ക്കുള്ള താല്പര്യമാണ് കാണിക്കുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ ധാരാളമായി മേളക്കത്തെി. വിനോദ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഇടം തന്നെ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.
കോമിക് പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍ , സമ്മാനങ്ങള്‍ ഉള്‍പ്പെടെ 26 പ്രദര്‍ശകരാണ് കുട്ടികളുടെ വിഭാഗത്തിലുണ്ടായിരുന്നത്. നിരവധി ശില്പശാലകളും നടന്നു. തുടര്‍ച്ചായി നാലാം വര്‍ഷം സാമൂഹിക മാധ്യമ വിഭാഗവും മേളയില്‍ ഒരുക്കിയിരുന്നു. കാലികമായ നിരവധി വിഷയങ്ങള്‍ വിദഗ്ധര്‍ ഇവിടെ ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
