അഭിഭാഷകന്‍െറ കൊല: ഒന്നാം പ്രതിക്ക് വധ ശിക്ഷ
text_fieldsറാസല്‍ഖൈമ: അഭിഭാഷകനെ കൊന്നു കൊക്കയിലെറിഞ്ഞ കേസില്‍ യു.എ. ഇ പൗരനായ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച റാസല്‍ഖൈമ ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവെച്ചു.
കൊല്ലപ്പെട്ടയാളുടെ ഭാര്യയായ രണ്ടാം പ്രതിക്കും മൂന്നാം പ്രതി പാകിസ്താനിയായ ഡ്രൈവര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയും ശരിവെച്ചു കൊണ്ടാണ് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്.
കീഴ് കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ജഡ്ജി യൂസുഫ് റജബ് നേരത്തെയുള്ള വിധി ശരിവെച്ചത്.
അഭിഭാഷകനായ അഹ്മദ് അല്‍ ദന്‍ഹാനിയെ കൊന്ന കേസില്‍ മൂവരും കുറ്റക്കാരാണെന്ന് കോടതി വിലയിരുത്തി. നേരത്തെ തയാറാക്കിയ പദ്ധതിയിലൂടെ മൂവരും 54കാരനായ അഹ്മദിനെ കൊല്ലുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ 11 മക്കളും മാതാവായ രണ്ടാം പ്രതിക്ക് മാപ്പ് നല്‍കിയെങ്കിലും കോടതി സ്വീകരിച്ചില്ല. എല്ലാ പ്രതികള്‍ക്കും മാപ്പ് നല്‍കാന്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയായത് കൊണ്ട് കോടതി ഇവരുടെ നിലപാട് മുഖവിലക്കെടുത്തില്ല. ഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
റാസല്‍ഖൈമയുടെ തെക്കു ഭാഗത്ത് ദഫ്ത പ്രദേശത്തെ ഹാം താഴ്വരയില്‍ വീണിരുന്ന വാഹനത്തില്‍ ഒരാള്‍ കിടക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അപകടം മൂലമല്ല മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസിന്‍െറ ചുരുളഴിഞ്ഞത്. അഹ്മദ് അല്‍ ദന്‍ഹാനിയെ കൊല്ലാന്‍ ഭാര്യ മറ്റു പ്രതികളുമായി കരാറിലേര്‍പ്പെട്ടു.
ഒന്നാം പ്രതിക്ക് ഒരു ലക്ഷം ദിര്‍ഹമും മൂന്നാം പ്രതിക്ക് 10,000 ദിര്‍ഹമും വാഗ്ദാനം ചെയ്തു. ഭാര്യയും ഒന്നാം പ്രതിയും ചേര്‍ന്നു അഭിഭാഷകനെ മൂന്ന് ഇന്‍സുലിന്‍ കുത്തിവെച്ചു തളര്‍ത്തി.
പിന്നീട് മൂവരും ചേര്‍ന്ന് മൃതശരീരം ചുമന്നു വാഹനത്തില്‍ കയറ്റി താഴേക്ക് തള്ളിയിട്ടു.